പച്ച ഇറച്ചി എരിയുന്ന മണം സമറിന്റെ കത്തുന്ന മൂക്കിലേക്ക് എത്തി………………അവൻ വേദനയാൽ കണ്ണടച്ചു………………..ഇരുട്ട്………………………ഇരുട്ട് തന്നെ………………..സമർ കണ്ണുകൾ തുറന്നു…………………ഫാൻ കറങ്ങുന്നു………………..അവന്റെ കാഴ്ച കുറച്ചുനേരം അതിൽ തന്നെ തങ്ങി നിന്നു………………..അതിന് ശേഷം സമർ തന്റെ സ്വന്തം മുഖത്തേക്ക് തന്നെ കണ്ണോടിച്ചു…………………….പഴയപോലെ തന്റെ കവിളും മൂക്കും എല്ലാം അവിടെയുണ്ട്…………………..സമർ എണീറ്റു……………സ്വപ്നം……………..അത് തീർത്ത ഞെട്ടൽ സമറിൽ ഉണ്ടായിരുന്നെങ്കിലും അവന്റെ ശരീരത്തിലോ കണ്ണിലോ അത് പ്രകടമായില്ല……………….പക്ഷെ മനസ്സിൽ…………..ആ സ്വപ്‌നം നല്ല പോലെ ആഘാതം വരുത്തിയിരുന