\"എനിക്ക് സമ്മതമാണ്...\"അച്ചുവിൻ്റെ വാക്കുകൾ കേട്ട് എല്ലാരും ഒരു നിമിഷം ഞെട്ടി.. പക്ഷെ പെട്ടെന്ന് തന്നെ മനുവിന്റെയും ദാസിന്റെയും മായയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. എന്നാൽ ദേവുവും ശ്രീയും രാഹുലും അപ്പുവും നിർവികാരരായി നിന്നു.. അവൻ ശ്രീയെ ഒന്ന് പുച്ഛത്തോടെ നോക്കി പുറത്തേക്ക് പോയി..അവന്റെ മുഖത്തെ ആ ഭാവം അവളെ നോവിച്ചു... എങ്കിലും തന്റെ അച്ഛനും ചേച്ചിക്കും വേണ്ടിയല്ലേന്ന് ഓർത്ത് സമാധാനിക്കാൻ ശ്രമിച്ചു... പക്ഷെ കഴിയുന്നില്ല...പ്രാണൻ പറിഞ്ഞു പോകുന്ന വേദന.. തന്റെ പ്രാണനല്ലേ അച്ചേട്ടൻ.. എല്ലാരോടും ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി.. അച്ചേട്ടൻ എന്റെയാണ്... എ