അപ്പന്റെ,,, അമ്മയുടെ ഏക മകനായിരുന്നു ഞാൻ.... ഒരു പ്രാരാബ്ദവും അറിയാതെയാണ് ഞാൻ വളർന്നത്.അത്യാവശ്യം പണമുള്ള ഒരു കുടുംബത്തിലാണ് അന്ന് ഞാൻ ജനിച്ചത്....എന്റെ അപ്പന് ഒരാൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം.അപ്പന്റെ ആഗ്രഹം പോലെ ഞാൻ ജനിച്ചു. ജനിച്ച അന്നുമുതൽ എന്റെ ആരോഗ്യസ്ഥിതി വളരെയധികം മോശമായിരുന്നു..... എന്നെ എന്റെ അപ്പന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ 'ഒരു പേപ്പർ തുണ്ടിന്റെ അത്രയും കനം മാത്രമേ ' എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്റെ അപ്പനും അമ്മയും അന്ന് കയറിയിറങ്ങാത്ത ആശുപത്രികളില്ലാ...എന്നെ കൊണ്ടുപോകാത്ത പള്ളികളില്ലാ... എനിക്ക് വേണ്ടി എത്ര രൂപാ, മുടക്