പുസ്തകം അടച്ചു. ചോറ് ആയി എന്ന് അമ്മ ഉറക്കെ പറയുന്നു. ചോറ് കഴിച്ചിട്ട് വേണം എക്സാമിനു പോകാൻ. ഓണപരീക്ഷയുടെ അവസാനത്തെ എക്സാം. അങ്ങനെ ഭക്ഷണം കഴിച്ച് സ്കൂളിലോട്ട് പോകാൻ ഇറങ്ങി. ബസ്സിൽ കേറി. ഉച്ചയായത് കൊണ്ട് ഒട്ടും തന്നെ തിരക്ക് ഇല്ലായിരുന്നു. ഇരിക്കാൻ ഇരിപ്പിടവും കിട്ടി.ബസ് ചലിച്ചു തുടങ്ങി പുറത്തെ ദൃശ്യങ്ങൾ ഓടി തുടങ്ങി.ഇന്നലെ വരെ എക്സാമിനെ കുറിച്ചുള്ള പേടി ആയിരുന്നു. ഇന്ന് അത് ഇല്ല.ജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടല്ല. മറിച് എക്സാം ഇന്ന് തീരും അത്പോലെ നാളെ പൂക്കള മത്സരവും സദ്യയും ഉണ്ട് പിന്നെ പത്ത് ദിവസം അവധിയും എല്ലാകൂടെ ആലോചിച്ചപ്പോൾ ഒരു സന്തോഷം. ആലോചന