\"അവർ ടൌണിലെത്തി വേണ്ട ഡ്രസ്സുകളെടുത്ത് മടങ്ങി... കാറിനടുത്തേക്ക് നടക്കുമ്പോഴാണ് അവർ ആ കാഴ്ച കണ്ടത്... ശ്രേയ പേടിയോടെ ഗിരിയെ നോക്കി... തങ്ങളുടെ കാറിനടുത്ത് തങ്ങളെയും പ്രതീക്ഷിച്ച് ഒരാൾ നിൽക്കുന്നു... എസ്ഐ രവീന്ദ്രൻ... \" എന്താ സാറേ... എന്നെ പൂട്ടാൻ പുതിയ എന്തെങ്കിലും കേസുമായി ആരെങ്കിലും പറഞ്ഞുവിട്ടതാണോ നിങ്ങളെ... \"\"ഗിരീ ശവത്തിൽ കുത്തരുത്... അന്ന് എനിക്ക് അങ്ങനെയൊരു അബദ്ധം പറ്റി... പക്ഷേ ഇപ്പോൾ വന്നത് അതിനല്ല... \"\"നിങ്ങൾക്ക് എന്നാണ് അബദ്ധം പറ്റാതിരുന്നത്... നിങ്ങൾ ചെയ്യുന്നതൊക്കെ അബദ്ധമല്ലേ... പണ്ട് കോളേജിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ഗ്ലൂക്കോസ് പൊടി