Aksharathalukal

Aksharathalukal

ഹർഷം 2

ഹർഷം 2

5
1.3 K
Drama Love
Summary

ഹർഷം 2             ജിത്തു കുളി കഴിഞ്ഞു കോളേജിൽ പോകാൻ തയ്യാറാവനായി മുറിയിൽ എത്തുമ്പോൾ, ഏട്ടന്മാർ തമ്മിൽ മിക്കപ്പോഴും പതിവുള്ള ലഹള നടക്കുകയാണ്.....അനിരുധ് തേച്ചു മടക്കിവെച്ച അവന്റെ നേവി ബ്ലൂ ഷർട്ട് ശിവദത്തിന്റെ  ശരീരത്തോട് ചേർന്ന് കിടക്കുന്നു...അനി വായിട്ടലയ്ക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ ഏതോ ഒരു പ്രണയഗാനവും മൂളി കണ്ണാടിയിൽ നോക്കി മുടി ഭംഗിയിൽ ഒതുക്കി വെയ്ക്കുന്ന തിരക്കിലാണ് ശിവ...അനി പറയുന്നതൊന്നും കേട്ടഭാവം കൂടി ശിവയുടെ പെരുമാറ്റത്തിൽ കാണാൻ ഇല്ലാത്തതിനാൽ, ഇനിയും അവനോട്  നാവിട്ട് അലച്ചു വായിലെ വെള്ളം വറ്റിക്കേണ്ടല്ലോ  എന്ന ചിന്തയാൽ അവന്