Part 37 Casualty ക്ക് മുന്നിൽ നിൽക്കുമ്പോൾ നാലുപേരുടെയും ഹൃദയം പിടക്കുന്നുണ്ടായിരുന്നു. അന്ന എബിയുടെ മാറോട് ചേർന്ന് പൊട്ടികരഞ്ഞുകൊണ്ടിരിക്കുന്നു.മകളായി കണ്ടവൾ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ ആ അമ്മക്ക് കരയാനും പ്രാർഥിക്കാനുമല്ലേ കഴിയൂ.നാൻസിയുടെ അവസ്ഥയും മറിച്ചല്ല.കൂട്ടുകാരിയല്ല, കൂടെപ്പിറപ്പുതന്നെയായിരുന്നു അനു അവൾക്ക്.ചന്തുവിന്റെ ഫാമിലി ഫ്രണ്ടിന്റെ ഹോസ്പിറ്റൽ ആയിരുന്നത് കൊണ്ട് പോലീസ് കേസ് ആകാതെ ശ്രദ്ദിക്കാൻ കഴിഞ്ഞെങ്കിലും ഒരുപാട് രക്തം പോയതിനാൽ അനുവിന്റെ സ്ഥിതി ഏറെ വഷളായിരുന്നു.റേയർ ഗ്രൂപ്പ് ആയതിനാൽ അനുവിന് വേണ്ടി രാത്രിമുഴുവൻ ബ്ലഡ് ബാ