ഭാഗം 8 വികിരണ വള്ളികൾ………………………………….തിരികെ ഇഞ്ചക്കുഴിയിലെത്തി അല്പമൊന്നു വിശ്രമിക്കണമെന്നു തോന്നി. മാളത്തിൽ കയറി വളഞ്ഞു പുളഞ്ഞ് തലയുയർത്തി ചുറ്റിന്മേൽ വെച്ച് കണ്ണിന്റെ പാട വലിച്ചടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഒരു നിലവിളി കേട്ടത്. ആ നിലവിളി മീൻ കുഞ്ഞുങ്ങളുടെയാണ്. പുളവൻ ചെവിയോർത്തു.\"അയ്യോ, സഹിക്കാൻ വയ്യേ, തലയിപ്പം പൊട്ടിത്തെറിക്കുവേ! മേലു വേദനിക്കുന്നേ, ശരീരം പുകയുന്നേ...അയ്യോ, അമ്മേ ഭഗവതീ, ഞങ്ങളെ കാത്തോളണേ...!\"മീനുകൾ വാൽതല്ലിക്കരയുകയാണ്. പുളവനവരുടെ അടുത്തെത്തി. \"കുഞ്ഞുങ്ങളേ, എന്താ പറ്റിയത്?\"വായാടിയായ പരലു പറഞ്ഞു,\"പുളവണ്ണാ കുറച്ചു ദിവസങ്ങളായി ഞങ്ങളു സ