Aksharathalukal

Aksharathalukal

ഈണമായ്‌ 8

ഈണമായ്‌ 8

5
248
Love Drama Crime Action
Summary

കാറിനുള്ളിൽ തലതാഴ്ത്തി ഇരിക്കുന്ന സിദ്ധിയെ അകത്ത് നിന്ന് ഉമ്മറത്തെ ജനാലയിലൂടെ നോക്കുമ്പോൾ സീതയുടെ മനസിൽ ഒരു നോവ് തോന്നി.         അവരോടൊപ്പം പോകാൻ താൻ പറഞ്ഞ ശേഷം അവൾ പിന്നെ തന്നെ ഒന്ന് നോക്കുകയോ ഒന്ന് കരയുകയോ ചെയ്തിട്ടില്ലെന്നു സീത ഓർത്തു. ഒരു തരം നിസങ്കതയായിരുന്നു അവളുടെ മുഖത്ത്.      ഡ്രൈവിംഗ് സീറ്റിൽ എബിയും കോഡ്രൈവർ സീറ്റിൽ ജോയലും പുറകിലായി സിദ്ധി ഇരിക്കുന്നതിനു എതിർവശത്തു കൂടെ കെവിനും കാറിൽകയറി.        കെവിൻ അപ്പുറത്ത് കയറി ഇരുന്നതും ഡോറിനോരം ചേർന്നിരുന്ന സിദ്ധി സ്ഥലമില്ലാഞ്ഞിട്ട് കൂടി വീണ്ടും ഒന്നിളകി ഡോറിൽ ചേർന്നിരുന്നു.    &