ഞാനെന്ന ഭ്രൂണം പിറവിക്കൊള്ളും മുന്നേ എന്നെ നെഞ്ചിലെററിയവളെപിഞ്ചു പൈതലാമെൻ ചുണ്ടിൽ മുലപ്പാലിൻ മാധുര്യമേകിയവളെ നിന്നിൽ പൊടിയുമാ രക്തക്കറയിലെവേദനയിലും എൻ്റെ കുറുമ്പിനു കൂട്ടായവളെകൗമാരത്തിൻ്റെ നേർത്ത ഇരുളിൽ കുഞ്ഞു വെളിച്ചമായവളെ യൗവനം പൂക്കുമാ സന്ധ്യയിൽ നിന്നിലെ മാതൃത്വം എന്നിൽ പകർന്നവളെനരഭാധിച്ച വാർദ്ധക്യത്തിൻ്റെ യാമങ്ങളിൽ ഒരു കൊച്ചു തെന്നലായ് തലോടിയവളെനിൻ്റെ കളങ്കമില്ലാത്ത മാതൃത്വത്തിന് ഒരു കോടി പ്രണാമം ✍️ നിശാഗന്ധി