Aksharathalukal

Aksharathalukal

ഇനിവരും ജന്മവും

ഇനിവരും ജന്മവും

4.3
805
Love Inspirational Classics
Summary

ഇനിവരും ജന്മവുംഅന്തരാത്മാവിനുള്ളിൽ കുഴിച്ചിട്ടതപ്തനിശ്വാസങ്ങളെത്രയെണ്ണി,രാപ്പാതി തന്നിലുമീറൻമിഴികളാൽചിമ്മിത്തുറന്നു തിരഞ്ഞു നിന്നെ...ചാരമായിന്നെന്റെ തങ്കക്കിനാവുക-ളാകവേ കത്തിയെരിഞ്ഞമർന്നുദിശമാറി മാരുതി വീശിപ്പടരവേ,ആളുന്ന മുകുളമായഗ്നികായം!പൊള്ളിയടരുന്ന മാരന്റെ നെഞ്ചകംതലയിണയാക്കി ഞാനെത്ര രാവിൽ!ധൂമപടലങ്ങളായാകാശസീമയിൽഇരുളിൻ വലയം മെനഞ്ഞിതല്ലോ!ചിതയ്ക്കുള്ളിലമർന്ന മോഹശലഭങ്ങ-ളകതാരിൻ നീറ്റലായറിഞ്ഞു ഞാനുംഇറ്റിറ്റു വീഴുന്ന ചുടു കണ്ണുനീരിനു-മാവില്ല പൊന്നേയീ,താപമകറ്റിടാൻ!കാലരഥമിന്നു കലിതുള്ളിയുരുളുന്നുഭൂതകാലത്തിന്റെ വാതിലുമടയുന്നുപ്