Part 49 \"ഇവിടാരും തടയില്ല, പക്ഷെ... ഇനിയതിനു കഴിയില്ല \" \"ഏട്ടാ....\"അവൾ സംശയപൂർവം വിളിച്ചു \"ഇല്ല ശ്രീക്കുട്ടി, ഏട്ടൻ ഒരുപാടൊരുപാട് വൈകിപ്പോയി, അനു......മറ്റൊരാളുടെ ഭാര്യയാണിന്നവൾ.....\" ശ്രീ ഒന്നു ഞെട്ടി. \"അനു... മറ്റൊരു വിവാഹം കഴിച്ചെന്നോ...സത്യമാണോ...\" \"അതെ... പരമമായ സത്യം... ഇന്ന് എയർപോർട്ടിൽ നിന്നും വരുന്ന വഴിക്ക് ഒരാൾക്ക് ലിഫ്റ്റ് കൊടുക്കേണ്ടിവന്നു.. വളരെ മാന്യമായ ചെറുപ്പക്കാരൻ നല്ല സ്വഭാവം.... പേര് രാകേഷ്... ഇവിടെ ഒരു മരണത്തിനു വന്നതാണെന്നാ പറഞ്ഞെ.... വീട്ടിലിറക്കിയപ്പോൾ കോഫി കുടിക്കാൻ ക്ഷണിച്ചു.. അവിടെ... അവിടെ വച്ചാണ് ഞാനവളെ കണ്ടത്..അനു ഇന്ന് രാകേഷിന്റെ ഭാര്യയാണ്..അയ