\"എന്താ മോളേ ഇത്... നീയിങ്ങനെ സങ്കടപ്പെടുന്നത് കാണാൻ അമ്മക്ക് വയ്യ... നിനക്ക് അത് വിധിച്ചിട്ടില്ല എന്നുകരുതി സമാധാനിക്ക്... അച്ഛന്റെ ഇപ്പോഴത്തെ സ്വഭാവം അറിയില്ലേ നിനക്ക്... അച്ഛനൊരു കാര്യം തീരുമാനിച്ചാൽ അതേ നടക്കൂ... ഞാനോ നീയോ പറയുന്നതൊന്നും അച്ഛൻ കേൾക്കില്ല... അച്ഛന് നിന്റെ ഏട്ടന്മാൻ പറയുന്നതാണ് വേദവാക്യം... നമുക്ക് അനുഭവിക്കാനല്ലേ പറ്റൂ... \"പ്രസന്ന കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുന്ന തന്റെ മകൾ വേദികയോട് പറഞ്ഞു... \"അമ്മക്ക് എങ്ങനെ ഇത് പറയാൻ കഴിയുന്നു... ചെറുപ്പംമുതൽ ഇഷ്ടപ്പെട്ടു പോയതല്ലേ നന്ദേട്ടനെ... എല്ലാവരും പറഞ്ഞ് ആശ തന്നതല്ലേ നന്ദേട്ടൻ എനിക്കുള്ളതാണെ