സന്ധ്യയുടെ കുങ്കുമകുറിയണിഞ്ഞു ഒരു രാത്രി കൂടി വരികയായ്. ദൂരെയൊരു നേർത്ത ശബ്ദത്തോടെ പള്ളിമണി മുഴങ്ങി. നയനയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി..ഇനി അലോഷി വരാതിരിക്കുമോ? അയാളുടെ വാക്കും പ്രവൃത്തിയും ഒന്നാണ് ചെയ്യുന്നതേ പറയൂ.ഹേയ് തന്നെയും മോനെയും മറക്കാൻ അലോഷിക്കാവില്ല എന്നാലും ഇന്നലത്തെ തന്റെ ചെയ്തികൾ ഇത്തിരി കടുത്തു പോയി.. വേണ്ടാരുന്നു അവൾക്ക് മ നസ്സിൽ ഒരു നീറ്റൽ തോന്നി... അങ്ങകലെ കടുകുപാടങ്ങൾക്കു നടുവിലൂടെ അയാൾ പതിയെ നടന്നു..പതിവുപോലെ ബിസിനസ് ടൂറിൽ ആണെങ്കിലും പ്രകൃതിസൗന്ദര്യം അയാൾക്ക് എപ്പോഴും ഹരമായിരുന്നു. അപ്പോഴും അലോഷിയുടെ മനസ്