സന്ധ്യയുടെ കുങ്കുമകുറിയണിഞ്ഞു ഒരു രാത്രി കൂടി വരികയായ്. ദൂരെയൊരു നേർത്ത ശബ്ദത്തോടെ പള്ളിമണി മുഴങ്ങി. നയനയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി..ഇനി അലോഷി വരാതിരിക്കുമോ? അയാളുടെ വാക്കും പ്രവൃത്തിയും ഒന്നാണ് ചെയ്യുന്നതേ പറയൂ.ഹേയ് തന്നെയും മോനെയും മറക്കാൻ അലോഷിക്കാവില്ല എന്നാലും ഇന്നലത്തെ തന്റെ ചെയ്തികൾ ഇത്തിരി കടുത്തു പോയി.. വേണ്ടാരുന്നു അവൾക്ക് മ നസ്സിൽ ഒരു നീറ്റൽ തോന്നി...
അങ്ങകലെ കടുകുപാടങ്ങൾക്കു നടുവിലൂടെ അയാൾ പതിയെ നടന്നു..പതിവുപോലെ ബിസിനസ് ടൂറിൽ ആണെങ്കിലും പ്രകൃതിസൗന്ദര്യം അയാൾക്ക് എപ്പോഴും ഹരമായിരുന്നു. അപ്പോഴും അലോഷിയുടെ മനസ് നിറയെ അവളായിരുന്നു..
അറിയാത്ത ഏതോ നാട്ടിലിരുന്ന് തന്റെ കാതിലൂടെ പ്രണയത്തിൻ വർണ്ണ വസന്തം വിരിയിച്ച താൻ ഇന്നു വരെ കാണാത്ത ആ സുന്ദരി... വേണി. ആരാണവൾ തനിക്ക്... ആരുമില്ലെങ്കിലും ഉള്ളിൽ അവളിങ്ങനെ നിറഞ്ഞു നിൽക്കുവാണ്. ഒരു പക്ഷെ നയനയെക്കൾ കൂടുതൽ താൻ അവളെ സ്നേഹിക്കുന്നുണ്ടാവുമോ...
അലോഷിയുടെ തിരക്കുകൾ കൂടിക്കൂടി വന്നു. നയനയുടെ വാശികളും..കാലത്തിന്റെ കുത്തൊഴുക്കിൽ നേരെ ചൊവ്വേ ഒന്ന് മിണ്ടാൻ പോലും സമയമില്ലെന്നായി. ബിസിനസ് മീറ്റുകളും ടൂർ പ്രോഗ്രാമുകളുമായി അയാൾ ഓടി നടന്നു.. നയനയും മോനും ഏതോ തുരുത്തായി മാറുകയായിരുന്നു. വാശിയും ദേഷ്യവും നിമിത്തം പലപ്പോഴും അയാളുടെ ആവശ്യങ്ങൾ അവൾ കണ്ടില്ലെന്നു നടിച്ചു.
ഒരു സ്വാന്തനവാക്ക് എങ്ങും കേട്ടില്ല.
പൂമുഖ വാതിൽക്കൽ പുഞ്ചിരിയുമായി കാത്തു നിൽക്കുന്ന ആ പെണ്ണിനെ അയാൾ സ്വപ്‌നങ്ങളിൽ മാത്രം കണ്ടു...
നയനക്കു ഒരിക്കലും അങ്ങനെ ആവാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ടും അയാൾ അവളെങ്ങനെ ആയിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു...
നയനക്കെന്നും അവളും സ്കൂളും പിന്നെ മോനും മാത്രമായിരുന്നു വലുത്..
അലോഷിയുടെ സാമിപ്യം പോലും അവൾക്ക് അരോചകമായിരുന്നു. എന്നിട്ടും അയാൾ അവരെ സ്നേഹിച്ചു കൊണ്ടേയിരുന്നു. അയാൾക്കതിനെ കഴിയുമായിരുന്നുള്ളു.
പ്രണയത്തിന്റെ തീവ്രതയും സ്നേഹത്തിന്റെ ചുടു നിശ്വാസങ്ങളും അലോഷിയുടെ ഹൃദയത്തിൽ ഒരു കൗമാരക്കാരന്റെ ലോകം തന്നെ സൃഷ്ടിച്ചു..
❤️❤️❤️❤️❤️❣️❣️❣️❣️❣️
ഏതോ സ്വപ്നലോകത്തായിരുന്നു അവൾ. തനിക്കെങ്ങോ നഷ്ടപ്പെട്ടു പോയ
പ്രണയത്തെ ഓർത്തവളുടെ കവിളിലൂടെ മോഹങ്ങളുടെ കാർമേഘങ്ങൾ ചാലിട്ട് ഒഴുകി.. വേണിയുടെ മനസ് ആരും കണ്ടില്ല. രാഹുലിന്റെ ചിന്തകളിൽ ഒരു പക്ഷെ അവളില്ലാരുന്നിരിക്കാം.. പതിന്നാല് വർഷം മുൻപ് അവളെ താലി ചാർത്തുമ്പോൾ രാഹുലിന്റെ കണ്ണിൽ പ്രണയം തുള്ളി തുളുമ്പുന്നതു അവൾ തെല്ലഹങ്കാ രത്തോടെ നോക്കി നിന്നിട്ടുണ്ട്.... പിന്നെ എപ്പോളാണ് അവൻ പ്രണയം മറന്നുപോയത്...
നോവിന്റെ ആഴം പറയുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു..എല്ലാ നോവുകളും ദീർഘമായ ഒരു നെടുവീർപ്പിൽ ഒതുക്കി അവൾ തന്റെ ലോകത്തിലേക്കിറങ്ങി.
ജോലികളെല്ലാം അതിവേഗം തീർത്തു ഫോണുമായി റൂമിൽ കയറി...
ആരൊക്കെ എന്തൊക്കെ മെസ്സേജ് അയച്ചിട്ടുണ്ട്, ആരൊക്കെ വിളിച്ചു കാണും. അവൾ പരതി കൊണ്ടിരുന്നു. ഗുഡ് മോർണിംഗിൽ ഒതുങ്ങുന്ന കുറെ അധികം ഫ്രണ്ട്‌സ്.. അതിനപ്പുറം അതിൽ അവൾക്കായി ഒന്നുമില്ലായിരുന്നു.. ഫോൺ തിരികെ വച്ചു മുറ്റത്തേക്കിറങ്ങി... ചുട്ടു പൊള്ളുന്ന ചൂടാണ് ഉള്ളിലും പുറത്തും. ഒരു വേനൽ മഴയ്ക്കായി അവൾ കൊതിച്ചു...
💞💞💞💞💞💞💞💞
"ഒന്നു തൊടാൻ ഉള്ളിൽ തീരാ മോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാ ദാഹം "
ഫോണിലൂടെ ഒഴുകി വന്ന പാട്ടിൽ ലയിച്ചവൾ നിന്നു.. കുതിരപ്പുറത്തു ഏതു രാജകുമാരൻ വരാനാണ്... അതും ഈ പ്രായത്തിൽ.. പ്രണയം വറ്റി വരണ്ടു പോയ തന്റെ മനസ്സിൽ ഇനി ഈ മരുഭൂമി മാത്രം.. ശേഷം മകന് വേണ്ടി ജീവിച്ചു മരിക്കണം... ഇനി എന്നെ തേടി വരാൻ ഒരാൾ മാത്രം മരണം എന്ന അവസാനത്തെ കൂട്ട്...അല്ല ആരായിരുന്നു ആ വിളിച്ചത്.അറിയാത്ത നമ്പർ .ഫോണും പിടിച്ചവൾ നിന്നു... പിന്നെയും ഫോൺ തന്റെ പാട്ട് തുടർന്നു.ഹലോ ആരാണ്.. മുൻപ് വിളിച്ച അൺ നോൺ നമ്പർ തന്നെ. മാം ഞാൻ കൈലാസ് ഗ്രൂപ്പിൽ നിന്നാണ്.. നെക്സ്റ്റ്മ ന്ത് നമ്മുടെ പുതിയ കമ്പനിയുടെ ഓപ്പണിങ് ആണ്.. അതിലേക്കു md യുടെ pa ആയി monday ജോയിൻ ചെയ്യണമെന്ന് അറിയിക്കാൻ വിളിച്ചതാണ്... വേണി നെഞ്ചിൽ വെള്ളിടി മുഴങ്ങി... കൈലാസ് ഗ്രൂപ്പിൽ തനിക്കൊരു ജോലി.!!! ദൈവം ഒടുവിൽ തനിക്കതു നേടി തന്നിരിക്കുന്നു. സന്തോഷം കൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... തനിക്കായ് കാലം ഒരുക്കുന്ന കണ്ണീരിന്റെ തോരാമഴക്കാലം അറിയാതെ അവൾ തുള്ളിച്ചാടി..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
പതിവിലും വിപരീതമായി നേരത്തെ ഉണർന്നു. വീട്ടു ജോലികളെല്ലാം തീർത്തു രാഹുലിന് വല്യ താത്പര്യം ഉണ്ടാരുന്നില്ലെങ്കിൽ കൂടി അത്യാവശ്യം മേക്കപ്പ് ഒക്കെ ഇട്ടു ഒരു കോട്ടൺ സാരിയുമുടുത്തു നേരെ bus സ്റ്റോപ്പിലേക്ക്..രണ്ടര മണിക്കൂർ യാത്ര ഉണ്ട്. വീടും ഓഫീസുമായി. ഫസ്റ്റ് ഡേ ❣️അല്ലേ ലേറ്റ്ആവരുതല്ലോ. ഭാഗ്യം ആരും തന്നെ എത്തിയിട്ടില്ല. റിസപ്ഷനിൽ പോയി എംഡി യുടെ ക്യാബിന്റെ കീയും വാങ്ങി നേരെ നടന്നു സെക്കന്റ് ഫ്ലോറിൽ ഫസ്റ്റ് എന്നല്ലേ രേവതി പറഞ്ഞത്. രേവതി അവളാണ് ഇവിടുത്തെ ഓൾ ഇൻ ഓൾ അതായത് റീസെപ്ഷനിസ്റ്റ്. ഡോർ തുറന്നു കേബിനിലേക്ക് കയറുമ്പോൾ ചെറിയ ഒരു പേടി വേണിയെ ചുറ്റിവരിഞ്ഞു. ഹേയ് പാടില്ല ഇങ്ങനെ ആയാൽ ജോലി കുളമാക്കി തിരിച്ചു പോകേണ്ടിവരും. അവൾ ഒന്നു നിശ്വസിച്ചു ധൈര്യം വീണ്ടെടുക്കാൻ ശ്രമിച്ചു. ടേബിളിൽ ചിതറി കിടന്ന ഫയൽ എല്ലാം അടുക്കി ക്രമമാക്കി.മറിഞ്ഞു കിടന്ന ഫ്ലവർ വൈസ് നേരെയാക്കുമ്പോൾ ഒരു വേള നെയിം ബോർഡ് വേണിയുടെ കണ്ണിലുടക്കി. Dr.അലോഷി തോമസ് mba, മാനേജിങ് ഡയറക്ടർ ഓഫ് കൈലാസ് ഗ്രൂപ്പ്. കൊള്ളാം നല്ല പേര് ആളൊരു ചുള്ളൻ ആണെന്ന് തോന്നുന്നു. എന്തോ ആ പേര് അവളിൽ വല്ലാത്ത ഒരനുഭൂതിയുണ്ടാക്കി.
ആരായിരിക്കും അയാൾ...എംഡിയുടെ ജാഡ കാട്ടി തന്നെ കരയിക്കുമോ... ഒരായിരം ചിന്തകൾ കടന്നൽ കൂടുപോലെ അവളുടെ മനസ്സിൽ ഇളകി തുടങ്ങിയിരുന്നു.
ഹലോ who is it? വേണി ഒരുൾകിടിലെത്തോടെ ചുറ്റും നോക്കി. സർ ഞാൻ... അവൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു വിറച്ചു... പറയൂ ആരാണ് അലോഷി സൗമ്യതയോടെ തിരക്കി. ഞാൻ വേണി.... അലോഷി ഒന്നു ഞെട്ടി.. വേണി.. Ys സർ..കൃഷ്ണ വേണി പുതിയ അപ്പോയ്ന്റ്മെന്റ് ആണ്. Sir ന്റെ Pa ആയി.. വേണി ഒരു വിധം പറഞ്ഞൊപ്പിച്ചു.. ഓഹ് ys... അയാൾ ഒന്ന് പുഞ്ചിരിച്ചു.. ചെയറിലേക്ക് ഇരുന്നുപ്പോൾ അവൾക്ക് നേരെ അലോഷിയുടെ നോട്ടം പാളി.. നേർത്ത കുങ്കുമ പൊട്ടിട്ട സിന്ദൂരരേഖയിൽ നിന്നും ചോപ്പുരാശി നെറ്റിമേൽ പടർന്നിട്ടുണ്ട്. ഇത്തിരി പോന്ന കാക്കപ്പുള്ളി പോലെ ഒരു കുഞ്ഞു പൊട്ടും നീണ്ടു വളഞ്ഞ പുരികകൊടികളും കരയാൻ വെമ്പി നിൽക്കുന്ന കുഞ്ഞു കണ്ണുകളും മൂക്കത്തി അണിഞ്ഞ നാസികയും ചുവപ്പുചായം തെല്ലുമണിയാത്ത ചുണ്ടുകളും അലോഷിയുടെ ഹൃദയത്തിലെവിടെ ഒരു സുഖം സമ്മാനിച്ചപോലെ അവന്റ ചുണ്ടിൽ ഒരു ചെറു ചിരി വരുത്തി...ഇളം പിങ്കു സാരിയിൽ അവൾ ഒരു സുന്ദരിയാണെന്ന് അലോഷിക്കു തോന്നി..
കണ്ണുകൾ വീണ്ടും അവളെ തേടികൊണ്ടേയിരുന്നു... ഇതു ശരിയാവില്ല.. മനസ് കൈവിട്ടു പോകും പോലെ.. അവൻ പുറത്തേക്കു നടന്നു.. സർ..വേണിയാണ് ys ഇന്നു ഒന്നു രണ്ടു അർജെന്റ് മീറ്റിങ്സ് ഉണ്ട്. ഹോട്ടൽ പാരഡേയ്‌സിൽ 11 am, പിന്നെ 2:30 നു ബോർഡ് മീറ്റിംഗ് ഉണ്ട്... ഒക്കെ ക്യാരി ഓൺ. ഞാൻ എത്തിക്കോളാം... വേറെ ഒന്നും ഇല്ലല്ലോ. നതിങ് sir. Okkk.. അയാൾ നടന്നകന്നു.. വേണി ഫയൽ തിരികെ ടേബിളിൽ വച്ചിട്ട് ലാപ്ടോപ്പിലേക്ക് കണ്ണു നട്ടു... അലോഷിയുടെ ഇമേജ് വാൾ പേപ്പർ ആയി മിന്നി മാഞ്ഞു... ആ കണ്ണുകൾ താനെവിടോ കണ്ടിട്ടുള്ളപോലെ... ഈ ശബ്‌ദം തന്നെ എവിടോ കൂട്ടികൊണ്ട് പോകുമ്പോലെ... കേട്ടിട്ടുണ്ട് താനി സ്വരം...താൻ സ്വപ്‌നങ്ങളിൽ കണ്ടിട്ടുള്ള തന്റെ ഇച്ചായന്റെ അതേ രൂപം എന്തിന് ചിരിക്കുമ്പോൾ തെളിയുന്ന ആ കവിളിലേ നുണക്കുഴിപോലും.. അതെവിടാണെന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല... തോന്നിയതാവും.. മൊബൈൽ എടുത്തു നോക്കി.. ഇന്നെങ്കിലും എന്തെങ്കിലും പുതിയ മെസ്സേജ്... ഹേയ് ഇല്ല.. അല്ലെങ്കിലും താൻ ഫ്രണ്ട്‌സിനോടൊന്നും ഈ കാര്യം പറഞ്ഞിരുന്നില്ലല്ലോ... അതല്ല പറഞ്ഞാൽ കളിയാക്കി കൊല്ലും എല്ലാം... തനിക്കു ജോലിയുടെ യാതൊരു ആവശ്യവും ഇല്ലെന്ന് അവർക്കെല്ലാം അറിയാം... അതുകൊണ്ടു തന്നെ ആരോടും പറയാൻ തോന്നിയില്ല... ഇച്ചായന്റെ അടുത്തു പോലും.. ഇച്ചു ഇന്നു വിളിച്ചില്ലല്ലോ... ഒരു മെസ്സേജ് പോലും ഇല്ലല്ലോ അല്ലെങ്കിൽ എന്നും ഒരു സുപ്രഭാതം പതിവ് ഉള്ളതല്ലേ... എന്തു പറ്റിയോ എന്തോ... Business ടൂർ ആവും. അങ്ങനെ ഉള്ളപ്പോൾ വിളിയും മെസ്സേജും ഉണ്ടാവില്ലല്ലോ....
തിരക്കിലാവും... വിളിക്കട്ടെ അപ്പോൾ പറയാം.. ഒരു പക്ഷെ സന്തോഷമാവും... എന്നും തന്നോട് ജോലിക്കാര്യത്തിൽ വഴക്കു പറയുന്ന ഒരേ ഒരാളാണ്... ആ സ്നേഹം നിറഞ്ഞ ശാസന തനിക്കിഷ്ടാവുമാണ്...വേണിയുടെ കവിളുകൾ ചുവന്നു തുടുത്തു.. ഇച്ചായന്റെ ഓർമ്മകൾ അവളിൽ അത്രയും ആഴമേറിയതായിരുന്നു... വിരസമായ പകലുകളിൽ തന്റെ സങ്കടങ്ങൾ, ആശങ്കകൾ, സ്വപ്‌നങ്ങൾ,... അങ്ങനെ എന്തൊക്കെ പറഞ്ഞിട്ടുണ്ട് തങ്ങൾ പരസ്പരം....എന്നാൽ യഥാർത്ഥ പേരും നാടും പരസ്പരം ഒളിച്ചു വച്ചു...മനഃപൂർവം..
❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️
ഇച്ചായൻ... ഒരായിരം സ്വപ്‌നങ്ങൾ നെഞ്ചിൽ വാരി വിതറിയ എന്റെ മനസ്സിലെ രാജകുമാരൻ... ആരോരുമറിയാതെ നെഞ്ചിൽ അടക്കിപിടിക്കുന്ന എന്റെ സന്തോഷം... ഒരിക്കലും മറക്കാൻ കഴിയാത്ത ആ പകൽ വേണിയുടെ കണ്ണിൽ പൂത്തുലഞ്ഞു...
💝💝💝💝💝💝
തിരക്കിട്ടു അടുക്കള ജോലികൾ തീർക്കുന്ന നേരത്താണ് അവിചാരിതമായി ഫോൺ അടിച്ചത്.. പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള കാൾ... എടുത്തില്ല... ഫോൺ പിന്നെയും അടിച്ചുകൊണ്ടിരുന്നു.ഒടുവിൽ സഹികെട്ടു ഹലോ.. തെല്ലു ദേഷ്യത്തോടെ ആണ് ഫോൺ എടുത്തത്.. ഹലോ മനോഹരമായ സൗണ്ടിൽ മറുപടിയും വന്നു. ആരാണ്... ഞാൻ.... അല്ല താനരാണ്... ഇതു നല്ല കാര്യം... വേണിക്ക് നന്നായി ദേഷ്യം വന്നു.. പറയൂ എന്താണ് വിളിച്ചത്... ഹേയ് mr. ഞാൻ ആരെയും വിളിച്ചിട്ടില്ല... അതു വെറുതെ ഈ നമ്പറിൽ നിന്ന് ഇന്നലെ ഈവെനിംഗ് എനിക്കൊരു call വന്നിരുന്നു. ഇത്തിരി തിരക്കായി പോയി അതാണ് തിരിച്ചു വിളിക്കാതിരുന്നത്. ഇപ്പോൾ ഫ്രീ ആയപ്പോൾ വിളിച്ചു അത്രേ ഉള്ളു. അതിനു താനിങ്ങനെ റയിസ് ആവാതെ കാര്യം പറയൂ എന്താ മാറ്റർ... അയാൾ വിനയത്തോടെ ചോദിച്ചു..ഞാനിന്നലെ വിളിച്ചെന്നോ ഇല്ലല്ലോ ഹേയ് ഇല്ല ഞാൻ വിളിച്ചിട്ടില്ല അല്ല ഇനി കിച്ചു അവൻ ഈവെനിംഗ് ഫോണെടുത്തു കളിക്കുന്നുണ്ടായിരുന്നു. അവനായിരിക്കും അതിവിടെ ഇടക്കും മുട്ടിനും നടക്കാറുള്ളതാണല്ലോ.. ഹലോ ഒന്നും പറഞ്ഞില്ല അയാൾ പതിയെ തിരക്കി.. സോറി സർ മോനാവും അവനിത്തരം കുസൃതി ഇടയ്ക്കു കാട്ടാറുണ്ട്.. Sry sry വേണിയുടെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു.... Ohhh അതു പോട്ടെ കുട്ടിയല്ലേ.. അല്ല മോനെത്രയിലാ പഠിക്കുന്നെ ഫിഫ്ത്തിലാണ്... കൊള്ളാം എന്താ അവന്റെ പേര് അലോഷിക്കു വെറുതെ അവളോട് മിണ്ടാൻ തോന്നി..കിച്ചു എന്ന് വിളിക്കും സ്കൂളിൽ പ്രണവ് എന്നാണ്.. മ്മ് നല്ല പേര് അവനെങ്ങനെ അമ്മക്കുട്ടിയാണോ.... ഹേയ് അല്ലല്ല അവനും അച്ഛയും നല്ല കൂട്ടാണ് ഞാൻ ഒറ്റ... വേണിയൊന്നു ചിരിച്ചു... അല്ല എന്താ തന്റെ പേര്.? എന്തു ചെയ്യുന്നു, ഹസ്ബൻഡ് എന്താ ജോലി.... അലോഷി ചോദിച്ചു കൊണ്ടേയിരുന്നു... അവളുടെ സംസാരം അലോഷിക്ക് അത്ര രസിച്ചിരുന്നു... സർ.. വേണി പതിയെ വിളിച്ചു.. മ്മ് പറയൂ എന്റെ പേര്.... വേണ്ട അപരിചിതരുമായി അധികം ഇടപാട് വേണ്ട.. തത്കാലം യഥാർത്ഥ പേര് വേണ്ട..വേണി ആത്മഗതം ചെയ്തു.. എന്റെ പേര് വേണി .. ഹൗസ് വൈഫ് ആണ്. ഹസ്ബൻഡ് രാഹുൽ കോളേജിൽ വർക്ക് ചെയ്യുന്നു . ok സർ ഇതെവിടുന്നാ വിളിച്ചത്.. ആലപ്പുഴ പെട്ടെന്ന് അതാണ് അലോഷിയുടെ വായിൽ വന്നത്.. ഇവളോട് ഇപ്പോൾ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട.. സർ വേണി വീണ്ടും വിളിച്ചു.. Ys പേര്.... എന്റെ പേര് അഖിൽ തോമസ്. സിയോൻ ഗ്രൂപ്പിൽ വർക്ക് ചെയ്യുന്നു.. മ്മ്മ് ശരി വീട്ടിൽ... വീട്ടിൽ വൈഫ്, പിന്നെ അവിടുത്തെ പോലെ ഒരു മോനുണ്ട്... നഴ്സറിയിൽ പോകുന്നു.. പേര് മാനുവൽ. മാനു എന്ന് വിളിക്കും.. മ്മ് വേണി പതുക്കെ ഒന്ന് മൂളി. ഇതാണോ തന്റെ നമ്പർ അലോഷി തിരക്കി.. അതെ സർ ok ok അപ്പോൾ നമ്മൾ ഫ്രണ്ട്സ്... ഇതെന്റെ പേർസണൽ നമ്പർ.. ഇടക്ക് വിളിക്കാം ഇങ്ങോട്ടും kto ശരി സർ.. നോക്കട്ടെ.. ബൈ..
ഫോൺ വച്ചു കഴിഞ്ഞപ്പോൾ അലോ ഷിക്കാകെ നിരാശ തോന്നി... കുറച്ചെന്തെങ്കിലുമൊക്കെ ചോദിക്കാമായിരുന്നു. വേണി ... ആപേരിനോട് അയാൾക്ക് വല്ലാത്ത അടുപ്പം തോന്നി.. വേണി .. മനസ്സിൽ ചുമ്മാ പലവുരു പറഞ്ഞു നോക്കി.പിന്നങ്ങോട്ട് ഫോൺവിളി തകൃതിയായി നടന്നു... സർ മാറി ഇച്ചായനായി.... വേണിയാകട്ടെ ഇച്ചായന്റെ സ്വന്തം പെണ്ണായി മാറുകയായിരുന്നു... ഒരു നേരം മിണ്ടാതെ, ഒരു മെസ്സേജ് ഇല്ലാതെ പറ്റില്ലെന്നായി.... പരസ്പരം കാണാതെ ശബ്ദങ്ങളിലൂടെ ഫ്രണ്ട്ഷിപ് പ്രണയത്തിനു വഴി മാറി കൊടുത്തു... ആ മുഖം ഒന്നു കാണാൻ കൊതിച്ചെങ്കിലും ഭാവനയിൽ വേണിയുടെ ഇച്ചായനും അലോഷിയുടെ പെണ്ണും ഏഴഴകും വിടർത്തി നൃത്തമാടി..
അവിടെ രാഹുലുമായി അവൾ അകലുകയായിരുന്നു... കുറ്റപ്പെടുത്തലു കളും വഴക്കും അവളെ വേദനിപ്പിച്ചില്ല... ഒക്കെക്കും ആശ്വാസമായി വേണിക്കൊരു തുരുത്തുണ്ടായിരുന്നു അവളുടെ സ്വന്തം ഇച്ചായൻ... മറിച്ചും അങ്ങനെ തന്നെ... അലോഷി നയനയുടെ അവഗണനയും അഹങ്കാരവും കണ്ടില്ലെന്നു നടിച്ചു.. അതൊരു ഒഴിഞ്ഞു മാറൽ കൂടിയായിരുന്നു.. എല്ലാത്തിൽ നിന്നും ഒരു മോചനം... അയാളുടെ മനസ്സ് നിറയെ വേണി മാത്രമായിരുന്നു... പലപ്പോഴും അവളുടെ വാക്കുകൾ അവനെ അത്രത്തോളം സ്വാധിനിച്ചു കഴിഞ്ഞിരുന്നു. അവളെ ഒന്ന് കാണാൻ അലോഷിയുടെ നെഞ്ചു തുടിച്ചു...പലവട്ടം അവളോട് പറയുകയും ചെയ്തു... മറുപടി പറയാതെ വേണി അപ്പോഴൊക്കെ ഒഴിഞ്ഞു മാറി...
❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️
അലോഷി കേബിനിലേക്ക് വന്നു കയറിയത് വേണി അറിഞ്ഞതെയില്ല.. ഹലോ എന്താ മാഡം രാവിലെ ഈ ലോകത്തെങ്ങുമല്ലേ വേണി ഞെട്ടി ഉണർന്നു സർ അതു പിന്നെ ഞാൻ.... ഒക്കെ ഒക്കെ അധികം വിസ്ത്തരിക്കണമെന്നില്ല... അവൾ ചൂളി നിന്നു. അലോഷി തിരക്കിട്ടു എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇടക്ക് ഫോണിൽ നോക്കി തിരികെ വയ്ക്കുന്നു.. ആരെയോ പ്രതീക്ഷിച്ച പോലെ.. ആ മുഖം നിരാശയിൽ മങ്ങി.. കൃഷ്ണവേണി.... അവൻ നീട്ടി വിളിച്ചു.. സർ ഒരു തലവേദന പോലെ മീറ്റിംഗ് പോസ്റ്പോണ്ട് ചെയ്തേക്കു.. അയാൾ ചെയറിലേക്കിരുന്നു. ഫോൺ കൈയിലെടു ത്തു.. Entho മെസ്സേജ് ആർക്കോ അയച്ചു.. വേണിയുടെ ഫോൺ ഒന്ന് ചിലച്ചു... മെസ്സേജ് ആവും പിന്നെ നോക്കാം. ഇനി ഫോൺ നോക്കിയതിനു വഴക്ക് പറഞ്ഞാലോ... അവൾ ആകുലപ്പെട്ടു.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ അല്പം വൈകിയിരുന്നു... ബസിൽ കയറി സീറ്റ് കിട്ടിയപ്പോൾ അവൾ ഫോൺ എടുത്ത് നോക്കി.. ഇച്ചായന്റെ മെസ്സേജ്... നീയിതെവിടാ... ഞാൻ ഇന്നിത്തിരി ബിസി ആയിപോയി.. അതാണ് വിളിക്കാതിരുന്നത്.. നിനക്ക് ഒരു മെസ്സേജ് ഇടാൻ വയ്യാരുന്നോ... എപ്പോ എന്നെ വിളിക്കും.. പരിഭവങ്ങൾ... സങ്കടം ഒക്കെ ആ വാക്കുകളിൽ ഉണ്ടാരുന്നു...അവൾക്കും അങ്ങനെ തന്നെ... പക്ഷേ ജോലിക്കാര്യം തത്കാലം പറയേണ്ട.... ചിരിച്ചു കൊണ്ടവൾ റിപ്ലൈ കൊടുത്തു.... ഒരു ചെറിയ തല വേദന... അതാ വിളിക്കാതിരുന്നേ.... അലോഷിയുടെ നെഞ്ചിൽ ഒരു വിങ്ങൽ നിറഞ്ഞു... അവളുടെ അടുത്തെത്താൻ അയാളുടെ മനസ് കൊതിച്ചു ....
ഒളിച്ചു കളി തുടർന്നുകൊണ്ടേ യിരുന്നു. ഒരിക്കൽ അലോഷി അവളോട് ഒന്നു കാണാൻ മോഹം ഉണ്ടെന്ന് പറയാതെ പറഞ്ഞു. വേണിക്കും സമ്മതമായിരുന്നു. ലീവ് ചോദിക്കാനായി അലോഷിയുടെ മുന്നിൽ നിന്നപ്പോൾ അവളെ വിറച്ചു.... നുണ പറഞ്ഞു പറ്റിക്കുവാണ് അതും ബോസിനോട്... പക്ഷേ നിവൃത്തി ഇല്ലല്ലോ. കാണാമെന്നു വാക്ക് കൊടുത്തതല്ലേ... സർ ys പറഞ്ഞോളൂ എനിക്കു സാറ്റർഡേ ലീവ്.... എന്താ അത്ര അർജന്റ് ആണോ... അതെ സർ ഹോസ്പിറ്റൽ കേസ് ആണ്... Ok എടുത്തോളൂ.. ഞാനും സാറ്റർഡേ കാണില്ല എനിക്കൊരു യാത്ര ഉണ്ട്...മ്മ് താങ്ക് യു സർ... ക്യാബിൻ വീട്ടിറങ്ങുമ്പോൾ.. അവൾക്കു സങ്കടം വന്നു. വേണ്ടായിരുന്നു സർ നോട് അങ്ങനെ പറയണ്ടായിരുന്നു... സാരമില്ല. ഇനി ഇതു പോലെ ഉണ്ടാവില്ല... വേണി ബസ് സ്റ്റോപ്പ് ലക്ഷ്യ മാക്കി നടന്നു....
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കിടന്നിട്ട് ഉറക്കം വന്നില്ല.. നാളത്തെ യാത്ര അത് അവളുടെ ഉറക്കം കടമെടുത്തു.. ഭയവും സന്തോഷവും ഇടകലർന്നു.. തിരിഞ്ഞും മറിഞ്ഞും നേരം പുലർന്നു.. ജോലികളെല്ലാം ഒതുക്കി രാഹുലിന്റെ അടുത്തു കോൺഫ്രൻസ് എന്നും പറഞ്ഞ് ഒപ്പിച്ചു ഇറങ്ങി.. ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ വല്ലാത്തൊരു പേടി വേണിയുടെ മനസ്സിൽ പടർന്നു... ആദ്യമായിട്ടാണ് ഇങ്ങനെ... ആരെങ്കിലും അറിഞ്ഞാൽ.. അവൾക്കു ദേഹം തളരുന്നതായി തോന്നി.. ബസിൽ സൈഡ് സീറ്റ് തന്നെ കിട്ടി.. ഫോണെടുത്തപ്പോൾ ഇച്ചായന്റെ മെസ്സേജ്... ഹോട്ടൽ ഹിൽ വ്യൂ റൂം നമ്പർ 421 വേണിയുടെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി... അരുതാത്തതു ചെയ്യുന്ന പോലെ ആരോ മനസ്സിൽ ഇരുന്നു പറയുന്നു... എന്തായാലും ഇറങ്ങി പോയിവരാം... ബസ് അതിവേഗം നീങ്ങിക്കൊണ്ടിരുന്നു ഒരു പക്ഷേ അവളുടെ മനസ്സു പോലെ.....
❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️
റൂം നമ്പർ 421ൽ ടെൻഷനോടെ അലോഷി തലങ്ങും വിലങ്ങും നടന്നു.. അവൾ.. തന്റെ വേണി .. അവളെങ്ങനെ ആവും, അവളോട് എങ്ങനെ മിണ്ടി തുടങ്ങണം... ആദ്യമായി കാണുമ്പോൾ അവൾ തനിക്കു സമ്മാനിക്കാൻ കാത്തു വച്ച ആ gift എന്താവും.... അലോഷിയുടെ നുണക്കുഴി കവിളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു...പെട്ടന്ന് അലോഷിക്കു കൃഷ്ണ വേണിയെ ഓർമ്മ വന്നു. ഹോസ്പിറ്റലിൽ പോകുന്നെന്നല്ലേ പറഞ്ഞത്.. ഫോണെടുത്തു വിളിച്ചു.. സർ... എന്തായി.. ഹോസ്പിറ്റലിൽ പോയില്ലേ... പോയ്കൊണ്ടിരിക്കുകയാണ് സർ.. Ok ok എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട.. Ok താങ്ക് യു സർ അവൾ ഫോൺ വച്ചു...കാത്തിരിപ്പിനു നീളം കൂടിയതുകൊണ്ടാവാം അലോഷി പുറത്തു റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു.. വേണിയറിയാതെ അവളെ കാണാൻ അയാളുടെ മനസ്സു വെമ്പൽ കൊണ്ടു..
❣️❣️❣️❣️❣️❣️❣️❤️❤️❤️
ഏകദേശം 11 മണിയോടടുത്തു വേണി ഹിൽ വ്യൂ വിൽ എത്തുമ്പോൾ... റിസപ്ഷനിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ വിറപൂണ്ടു. പരിചയക്കാർ ആരെങ്കിലും കണ്ടാൽ അവളുടെ തൊണ്ട വരണ്ടു.... ലിഫ്റ്റിലേക്കവൾ ഓടി കയറി... രക്ഷപെട്ടു... പരിചയക്കാർ ആരും തന്നെയില്ല.... റൂം നമ്പർ 421 ലേക്ക് അവൾ അതിവേഗം നടന്നു.. വിയർപ്പുകണങ്ങൾ വേണിയുടെ ശരീരത്തിൽ ഒരു മഴ നനഞ്ഞ പ്രതീതി ജനിപ്പിച്ചു... സാരി തലപ്പു കൊണ്ടു മുഖം അമർത്തി തുടച്ചവൾ ഡോർ ബെല്ലിൽ ഒന്നമർത്തി. തെല്ലു നേരം കഴിഞ്ഞു ഒരു വട്ടം കൂടി... ഇതല്ലേ ആണല്ലോ.. ഇനി എന്നെ പറ്റിച്ചോ. ഡോറിൽ പതിയെ തട്ടിയപ്പോൾ അതു മലർക്കേ തുറന്നു.. വേണി അകത്തേക്ക് കയറി.. ഹേയ് അകത്തെങ്ങും ആരുമില്ല... നിരാശയോടെ തിരിച്ചിറങ്ങുമ്പോൾ അവൾക്കു കരച്ചിൽ വന്നു.......കാണാൻ കൊതിച്ച കണ്ണിൽ മോഹഭംഗങ്ങൾ തൻ മുത്തുമണികൾ ചിതറി വീണു.. തിരികെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ അവൾ കണ്ണീരിനിടയിലൂടെ കണ്ടു... താൻ ആരെയാണോ തേടി വന്നത് ആ മുഖം. പക്ഷേ അലോഷിയെ അവൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല.. അയാൾക്കും. ഹേയ് കൃഷ്ണ വേണി ആ വിളി കേട്ടവൾ ഞെട്ടിതിരിഞ്ഞു... അലോഷി... എന്തു ചെയ്യണമെന്ന് അറിയാതെ വേണി ഇടം വലം നോക്കി... ഒന്നു ഭൂമി പിളർന്നു താൻ അതിലേക്കു താഴ്ന്നു പോയിരുന്നെങ്കിൽ എന്നവൾ ആത്മാർദ്ധമായി കൊതിച്ചു... കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുന്നു.. നാളെ...... തന്റെ ജോലി എല്ലാം ഇവിടെ തീരുകയാണ്... അവൾ തലകുനിച്ചു നിന്നു.. അപ്പോൾ ഇതാണ് തന്റെ ഹോസ്പിറ്റൽ... ഛെ... അലോഷി ചിറി കോട്ടികൊണ്ട് അവളെ പുച്ഛത്തോടെ നോക്കി... സർ ഞാൻ.... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി വേണിക്ക് ശ്വാസം മുട്ടി... ഹേയ്... എനിക്കൊന്നും കേൾക്കേണ്ട.. താൻ ഇത്തരക്കാരിയായിരുന്നോ? അറിഞ്ഞിരുന്നെങ്കിൽ ജോലി പോലും തരില്ലായിരുന്നു... You are dismissed അയാൾ തെല്ലുറക്കെ പറഞ്ഞു... ദൈവമേ... ഈ മനുഷ്യനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും അവൾ വ്യാകുലപ്പെട്ടു... സർ എനിക്ക് എനിക്കൊരു കാര്യം പറയാനുണ്ട്... No... സർ പ്ലീസ്.. സർ ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നു എന്നത് സത്യമാണ്.. പക്ഷേ സർ കരുതുന്നപോലെ അല്ലെന്നു മാത്രം... എന്റെ ഫ്രണ്ട് ഇന്നിവിടെ വരുമെന്ന് പറഞ്ഞിരുന്നു..എന്നാൽ വന്നതുമില്ല കണ്ടതുമില്ല... അലോഷി ചിന്തിക്കുകയായിരുന്നു... അല്ലഎനിക്ക് എന്തു യോഗ്യതയാണുള്ളത്.. താൻ ഇവിടെ വന്നതും അത്ര നല്ല കാര്യത്തിനാണോ?!!! കപട ദേഷ്യം വരുത്തികൊണ്ട് അലോഷി വേണിയുടെ അടുക്കലേക്കു നടന്നടുത്തു. തന്റെ മുന്നിൽ നിന്നു വിങ്ങി പൊട്ടുന്ന ആ പെണ്ണിനെ നോക്കിയപ്പോൾ അയാളുടെ നെഞ്ചിൽ സഹതാപമുറ പൊട്ടി... ശരി ശരി... തന്റെ ഫ്രണ്ട് എന്നിട്ട് എവിടെ പോയി.. അറിയില്ല സർ. ശരി.. റൂം നമ്പർ ഓർമ്മയുണ്ടോ... മ്മ്മ് ഉണ്ട് സർ.. ശരി വരൂ നമ്മുക്ക് പോയി നോക്കാം.. കൂടെ എനിക്ക് തന്റെ ഫ്രണ്ടി നെ ഒന്നു കാണുകയും ചെയ്യാലോ...... മ്മ്മ് പക്ഷേ സർ സർ ഇതാരൊടെങ്കിലും പറഞ്ഞാൽ പിന്നെ ഈ കൃഷ്ണ വേണി ഉണ്ടാവില്ല... ഇല്ലെടോ തനിക്കെന്നെ വിശ്വസിക്കാം.. അയാൾ മുന്നേ നടന്നു. ഇടം വലം ഒന്നു നോക്കി വേണി അയാളുടെ പുറകെയും...421 നു മുന്നിൽ എത്തിയപ്പോൾ അലോഷി തിരിഞ്ഞു നിന്നു. കൃഷ്ണ വേണി എത്രയാടോ തന്റെ ഫ്രണ്ടിന്റെ റൂം നമ്പർ അത് പിന്നെ അവൾ 421 നു നേരെ കൈ ചൂണ്ടി... എന്ത്.. ഒരുൾകിടിലത്തോടെ അലോഷി അവളെ നോക്കി... തനിക്ക് തെറ്റിയതാവും ഇതു ഇതെന്റെ റൂമാണ്.. വേണിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.. അപ്പോൾ... അവർ പരസ്പരം നോക്കി.. അപ്പോൾ അഖിൽ.... സർ ആണോ.. അവൾ തെല്ലാശങ്കയോടെ അലോഷിയുടെ മുഖത്തേക്ക് നോക്കി. ഒരിക്കൽ കൃഷ്ണ വേണി എന്ന പേര് തന്നിൽ ഉണ്ടാക്കിയ സംശയം സത്യമാ യിരിക്കുന്നുവോ അലോഷി വേണിയുടെ കണ്ണിലേക്കു നോക്കി... അയാളുടെ നോട്ടം നേരിടാൻ ആവാതെ അവൾ മുഖം താഴ്ത്തി... ഫോണെടുത്തു ഇച്ചായന്റെ നമ്പറിലേക്ക് അവൾ വിളിച്ചു... എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നുഅലോഷിയുടെ ഫോൺ പാ ടിതുടങ്ങി... ഒരു ഞെട്ടലോടെ അവർ അന്യോന്യം നോക്കി തരിച്ചു നിന്നു...
ഇത്ര നാൾ കൂടെ ഉണ്ടായിട്ടും അറിയാതെ പോയ തങ്ങളെത്തന്നെ അവർ നോക്കി നിന്നു...അലോഷിയുടെ ഹൃദയത്തിൽ പ്രണയത്തിന്റെ കടലിരമ്പി.. വേണിയുടെ കൈയിൽ അയാൾ മൃദുവായി തൊട്ടു... അവളുടെ ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ മഞ്ഞിൻ കണം പെയ്തിറങ്ങി... റൂമിന്റെ വാതിൽ ചാരി അയാൾ അവൾക്കു നേരെ കൈ നീട്ടി.. ഒരു പൂച്ചക്കുട്ടിയെ പോലെ വേണി അയാളുടെ നെഞ്ചിലേക്ക് വീണു... പൊട്ടിക്കരഞ്ഞു. അതു സന്തോഷം കൊണ്ടുള്ളതായിരുന്നു. ഇച്ചായാ...അവൾ വിങ്ങിപൊട്ടി. അലോഷിക്കും പറയാൻ വാക്കുകൾ ഇല്ലായിരുന്നു.. എന്റെ പെണ്ണേ അയാൾ അവളെ നെഞ്ചോടു ചേർത്തു... നിറുകയിൽ തന്റെ സ്നേഹത്തിന്റെ മുദ്ര ചാർത്തി..തന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന വേണിയെ അയാൾ അടർത്തി മാറ്റി.. അവൾ അയാളുടെ മുഖം ആദ്യമായി കാണും പോലെ നോക്കി... അതെ താനെന്നും സ്വപ്നത്തിൽ കണ്ടിരുന്ന നുണക്കുഴി അവളാ മുഖത്തു കണ്ടു.. അതയാളെ ഏറെ സുന്ദരനാക്കി... ആ നുണക്കുഴി കവിളിൽ അവളെന്നും പറഞ്ഞു മോഹിപ്പിച്ചിരുന്ന സമ്മാനം അവൾ നൽകി... എല്ലാം മറന്നവർ അങ്ങനെ ഒരേ തൂവൽകിളികളായി മാറി.... ബന്ധങ്ങളും ബന്ധനങ്ങളും മറന്നു.. നയനയും രാഹുലും ചിന്തകളിലെങ്ങും ഉണ്ടായിരുന്നില്ല... ഇനി ഇനിയൊരു മടക്കയാത്ര അതു വേണോ... അലോഷിയുടെ ചോദ്യത്തിനു മറുപടി പറയാതെ... ഒരു യാത്ര പോലും പറയാതെ അവൾ ഇറങ്ങി നടന്നു... തിരിഞ്ഞു നോക്കാതെ... പ്രണയ സാഫല്യമോ കുറ്റബോധമോ എന്തായിരുന്നു അവളുടെ മിഴികളിൽ!!! തിരിച്ചറിയാൻ കഴിയാത്ത മനസോടെ വേണി... പേരുപോലെ കൃഷ്ണ വേണി യായി മാറി... കൃഷ്ണ നിറമുള്ള മനസും ശരീരവും നഷ്ടപെട്ട വെറും വേണി മാത്രമായി എങ്ങോട്ടെന്നില്ലാതെ...തിരികെ അയാൾ പലവുരു വിളിച്ചു അവൾ മുന്നോട്ടു നടന്നു... അലോഷി ഓടിയെത്തി അവളുടെ കൈകളിൽ കൈകൾ കോർത്തു... എന്താടി ഇതിനായിരുന്നോ ഇത്ര നാൾ നാം ഉള്ളുരുകി സ്നേഹിച്ചത്... ഇച്ചായാ നമ്മൾ.. നമുക്ക് ഒരിക്കലും ഒന്നിക്കാൻ കഴിയില്ല.. ഇനി പിരിയാനും.. അപ്പോൾ പിന്നെ ഒറ്റ വഴി മാത്രം!!മരണം... ഇനി രാഹുലിന്റെ ഒപ്പം ജീവിക്കാൻ എനിക്കാവില്ല... ഞാൻ എങ്ങനെ എന്റെ കുഞ്ഞിന്റെ മുഖത്തു നോക്കും....അവൾ അലോഷിയുടെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു... അവളെ പൊതിഞ്ഞു പിടിച്ചപ്പോൾ അവന്റെ ചിന്തയും മറിച്ചായിരുന്നില്ല...താനും നയനയെ ചതിച്ചിരിക്കുന്നു...
❣️❣️❣️❣️❣️❣️❣️❣️
റയിൽ പാളത്തിലൂടെ നടക്കുമ്പോൾ വേണിയുടെ കൈയിൽ അയാൾ ഇറുക്കി പിടിച്ചു.. വേണീ അലോഷി പതിയെ വിളിച്ചു.. മ്മ് അവളുടെ ശബ്ദം ഇടറി.. നമ്മുക്ക് ഒക്കെ അറിയാമായിരുന്നല്ലോ പിന്നെ എന്തെ ഇപ്പോൾ.. നീ.... നിനക്കായ് തരാൻ എനിക്കൊരു ജീവിതം ബാക്കിയില്ല.. അങ്ങനെ തന്നെ അല്ലേ നീയും... നമ്മുടെ കുഞ്ഞുങ്ങൾ... അവരെ ഈ ലോകത്തു തനിച്ചാക്കി പോകാൻ നമ്മുക്കാകുമോ... ഇല്ല ഒരിക്കലും നിനക്കാവില്ല...നിനക്ക് എന്നും ഞാനുണ്ടാകും... അതുറപ്പ്... നമ്മുക്ക് മടങ്ങി പോവാം... നീയാണെന്റെ എല്ലാം.. പക്ഷേ സമൂഹം അതിനെ മാനിച്ചു നമുക്ക് മനസുകൊണ്ട് എന്നും ഒന്നായി ജീവിതം തുടരാം... നിന്നെ മറക്കാനോ പിരിയാനോ എനിക്കാവില്ല ഈ ജന്മം... അതായിരുന്നു സത്യവും... അലോഷിയുടെ വാക്കുകൾ അവളിൽ തെല്ലാശ്വാസം നൽകി... ശരിയാണ്... ഈ മനുഷ്യൻ പറഞ്ഞത് ഒക്കെയും... ഇച്ചായനെ മറക്കാൻ മരിക്കണം താൻ.... ഈ സ്നേഹം എനിക്ക് വേണം മരണം വരെയും.... ഇനി വേണി ജീവിക്കും ഇച്ചായന്റെ പെണ്ണായി.. ഇനിയും പെയ്തൊഴിയാത്ത മോഹങ്ങളുമായി അലോഷിയുടെ കൈകൾ അടർത്തി മാറ്റി അയാളുടെ നുണക്കുഴി കവിളിൽ ഒരു ചുടുചുംബനം നൽകി അയാളോട് യാത്ര പറഞ്ഞു തിരികെ നടക്കുമ്പോൾ അവളുടെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു ... പുതു മഴ പോലെ... പുതിയ സ്വപ്‌നങ്ങൾ
നെയ്യുവാൻ... വീണ്ടും അലോഷിയുടെ അരികിലെത്തുവാൻ കൊതിക്കുന്ന മനസ്സുമായി.......ഇനിയും പെയ്തൊഴിയാത്ത മോഹങ്ങളുമായി അലോഷി തന്റെ ജീവനും ജീവിതവുമായവളെ നോക്കി നിന്നു തന്നിലേക്കവൾ തിരിച്ചു വരുന്ന നാളും പ്രതീക്ഷിച്ച് ....!!!???? 😔End
💞💞💞💞💞💞💞💞
തികച്ചും സാങ്കല്പികം മാത്രം....
✍️
Mariya kuriakose 😎