നാല് വർഷം..... നീണ്ട നാല് വർഷമാണ് എനിക്ക് കാത്തിരിക്കേണ്ടി വന്നത് എല്ലാം മറക്കാനും പൊറുക്കാനും.....മറക്കാൻ എന്ന് പറയാൻ പറ്റില്ല.... ഓർമ്മകൾക്ക് ഒരിക്കലും മരണമില്ലെന്നല്ലെ...... ഏതോ ഒരു നിമിഷം വേദനയോടെ അവൾ വീണ്ടും മൊഴിഞ്ഞു...കറുപ്പിൽ സ്വർണ്ണ കസവുള്ള സാരിയിൽ അവൾ അതിമനോഹരിയായിരുന്നു..... പെണ്ണിനെ വശ്യമായി പകർത്താൻ മറ്റൊരു ഉടയാടകൾക്കും ഇല്ലാത്ത കഴിവ് സാരിക്കുണ്ടെന്ന് അവളോട് താൻ ഇടയ്ക്ക് ഇടക്ക് പറയാറുണ്ടായിരുന്നത് അന്നേരം വേദനയോടെ അയാൾ ഓർത്തു..നാസിക തുമ്പിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ അവളിലെ മനോഹാരിതയിൽ ലയിച്ചു...നീണ്ട മുടിയിഴകൾ പാറി ആ കുഞ്ഞ് മുഖത്തെ മറക്കാൻ എന