നേരം വെളുക്കാനായി കാത്തിരുന്നു.പുതിയ അന്തരീക്ഷം ഗ്രഹിച്ചറിയാനുള്ളആർത്തിയാണോ? അറിയില്ല എന്നാലുംഞാൻ സന്തോഷവാനായിരുന്നു.\\\"നേരം വെളുത്തു എണീക്കണില്ല നീയ്\\\"അമ്മ വന്നു വിളിച്ചു. \\\"ഓഫീസിക്ക് പോണ്ടേ അമ്മേടെ കുട്ടിക്ക് \\\" ഞാൻ വേഗം എണീറ്റു ഫോൺ തിരഞ്ഞു.മുഹമ്മദിനോട് എപ്പോളാണ് ഇറങ്ങുന്നത് എന്ന് ചോദിക്കണമായിരുന്നു. അവൻ ഫോൺ എടുത്ത് 9.30 ന് ഇറങ്ങാം എന്നു പറഞ്ഞു. ഞാൻ എൻ്റെ കാര്യങ്ങൾ എല്ലാം തീർത്ത് കൃത്യ സമയത്തു തന്നെ ഇറങ്ങി.അവനെയും കൂട്ടി ഓഫീസിലേക്ക് അവൻ്റെ ഒരു പഴയ സുഹൃത്ത് അവിടെ മുൻപ് വർക്ക് ചെയ്തിരുന്നു. അദ്ദേഹം വഴിയാണ് ഞങ്ങൾക്ക് ഈ ജോലി ലഭിച്ചത്.ഞാനും അവനും ഓഫീ