അടുത്ത ദിവസം രാവിലെ… രാവിലെ തന്നെ അക്ബറും ടീമും റെഡിയായി.. ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു SI യും 2 കോൺസ്റ്റബിൾ മാരും കൂടി അവരെ സഹായിക്കാൻ എത്തിയിരുന്നു. ഉടനെ എല്ലാവരും 2 വണ്ടികളിലായി ഇറച്ചിക്കടയിലേക്ക് പുറപ്പെട്ടു.. അവരെ അവിടെ ഇറക്കിയ ശേഷം കില്ലർ കാർ നിർത്തി എന്ന് സംശയിക്കുന്ന സ്ഥലത്തു പോയി വെയിറ്റ് ചെയാൻ അക്‌ബർ ഡ്രൈവർമാരോട് ആവിശ്യപ്പെട്ടു… ശേഷം മുഴുവൻ ടീമിനോട് കൂടി ഒരു കാര്യം പ്രത്യേകം പറഞ്ഞു.. “ ഇനി മുതൽ നമ്മൾ അങ്ങോട്ട് അന്വേഷിക്കുന്ന, അല്ലെങ്കിൽ കണ്ടെത്തുന്ന ഒരു കാര്യവും പബ്ലിക്കിനോടോ മീഡിയയോടോ ഒരു കാരണവശാലും ഷെയർ ചെയ്യാൻ പാടില്ല. കാരണം അത