തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച്, കുഞ്ചാക്കോ നിർമ്മിച്ച്,1970ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. ഒരു കാലഘട്ടത്തിന്റെ വേദനയും കണ്ണീരും മുഴുവൻ നിറഞ്ഞ കെ പി എ സി യുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ഈ ചിത്രം. ജാതിയും ജാതിവ്യവസ്ഥകളും അയിത്തവും എല്ലാം ഒരു ജനതയെ ചങ്ങലക്കിട്ടിരുന്നു. ആ ചങ്ങല പൊട്ടിച്ചെറിയാൻ ആ വ്യവസ്ഥിതിക്കെതിരായ ഒരു സമരാ ഹ്വാനമായിരുന്നു ഈ ചിത്രം. സത്യൻ, പ്രേം നസീർ, ഷീല, ജയഭാരതി, ഉമ്മർ, എസ് പി പിള്ള, കോട്ടയം ചെല്ലപ്പൻ തുടങ്ങിയവർ ആയിരുന്നു ഈ ചിത