*🖤കാശിഭദ്ര🖤*🖋️jifnipart 1©️ ©producet---------------------------ആകാശം കാർമേഘങ്ങളാൽ നിറഞ്ഞു. കാലംതെറ്റി വരുന്ന മഴയുടെ വരവിനായ് ശ്രീകൃഷ്ണപുരം കാത്തിരുന്നു.\"ശ്രീധരാ.... മഴ ഇങ്ങെത്താനായ് നിന്റെ മകളെ ഇപ്പോഴും കണ്ടില്ലല്ലോ...\"ഒരു ഗ്ലാസിൽ നിന്ന് മറ്റൊരു ഗ്ലാസ്സിലേക്ക് ചുടുകാപ്പി വീശിയടിച്ചു കൊണ്ട് തട്ടുകടകാരൻ രാഘവൻ ചോദിച്ചു.\"അവളെ കാര്യത്തിൽ എനിക്ക് ഒട്ടും പേടിയില്ല. എത്ര നേരം വൈകിയാലും അവൾ ഇങ്ങെത്തും \" തന്റെ മകളിലുള്ള വിശ്വാസത്തിന്റെയും അഭിമാനത്തോടെയും ശ്രീധരൻ മറുപടി നൽകി.\"ഇന്നാ ചായ... ഭദ്ര മോള് മിടുക്കിയാ..\" ചായ ഗ്ലാസ് കൊടുത്ത് കൊണ്ട് രാഘവൻ അതും പറഞ്ഞു അകത്തേക്ക് പോയി.\"അച്ഛാ......\"കുറ