❤️പ്രണയശ്രാവണാസുരം❤️ Part-11 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 പതുങ്ങി അസുരന്റെ റൂമിനു മുന്നിലായി വന്നു നിന്നു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച് പതിയെ ഹാൻഡിൽ പിടിച്ചു താഴ്ത്തിയതും കഥക് തുറന്നു വന്നു..... ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി കതക് അതുപോലെ അടച്ചു വെച്ചു...... തിരിഞ്ഞു മുന്നോട്ട് നോക്കിയപ്പോൾ അതാ ബെഡ്ഡിൽ ഒരു രൂപം കമിഴ്ന്നു കിടന്നുറങ്ങുന്നു..... കള്ളും കുടിച്ച് വന്ന് വെട്ടിയിട്ട വാഴ കണക്ക് കിടക്കുന്നത് കണ്ടില്ലേ.....ഒരു ജഗ് വെള്ളം കൊണ്ടുവന്ന് തലയിലൂടെ ഒഴിച്ചാലോ...... അല്ലേൽ വേണ്ട അത് എനിക്ക് തന്നെ പാരയാകും..... ആദ്യം ലക്ഷ്യം ചിലങ്കയിലേക്ക്.....