നാളുകൾക്ക് മുന്നേ ഒരു കോളേജ് അഡ്മിഷൻ കാലം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. ആദ്യമായി അവളെ കണ്ടത് അവിടെ വച്ചാണ്. കണ്ട വഴിക് ഒപ്പം ഇരുന്ന നിഷ്മലിനോട് പറഞ്ഞു \"അവളെ വേറെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ തന്നെ കെട്ടും\". പല കോളേജുകളിക്കുള്ള അഡ്മിഷൻ അവിടെ ഒറ്റ ദിവസം ആയിട്ടാണ് നടന്നത്.കാലം ഒരുപാട് കടന്നു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ.....കഷ്ട പെട്ടു ഉദ്ദേശിച്ച കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു, കുറച്ചു പോരാടിയിട്ടാനെങ്കിലും. ക്ലാസ്സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞാണ് എനിക്ക് കോളേജിൽ പോകാൻ സാധിച്ചത്. എന്നെക്കാൾ റാങ്ക് കുറഞ്ഞ ആളുകൾക് അഡ്മിഷൻ കിട്ടി പക്ഷെ എന