വടക്കൻ പാട്ടുകളെ ആസ്പദമാക്കി, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ, എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി, ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. വടക്കൻ പാട്ടുകൾ ഏറ്റവും കൂടുതൽ ഇറങ്ങിയിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലാണ്. വടക്കൻ പാട്ടുകൾ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം അത് കേരളത്തിന്റെ തനതായ മഹിമ വിളിച്ചോതുന്ന ഒന്നായിരുന്നു. ഒരു മുത്തശ്ശി കഥ പോലെ എന്നും മലയാളികൾ അത് ആസ്വദിച്ചിട്ടുമുണ്ട്. വടക്കൻ പാട്ടിന്റെ ചരിത്രത്തിൽ നിന്നും ഒരല്പം മാറി ചതിയൻ ചന്തുവിന് മറ്റൊരു മുഖം നൽകുകയാണ് എം. ടി ഈ ചിത്രത്തിലൂടെ ചെ