Aksharathalukal

Aksharathalukal

എന്താണവൾ?!

എന്താണവൾ?!

4
188
Drama Tragedy Classics Abstract
Summary

കനലൂറ്റിക്കുടിച്ച്കണ്ണീർക്കടലിൽ മുക്കിയവൾ.കദനങ്ങൾ തീക്കാറ്റിലുണക്കാനിട്ടു-മ്മറത്തിണ്ണയിൽ കാവലിരിപ്പവൾ.പാതിവെന്ത മനസ്സിൽ പരിഭവത്തി-നല്ലലില്ലാതെ കല്ലടുപ്പിൽ കഞ്ഞിവെപ്പവൾ.കരിനോവിനാൽ മിഴികളെഴുതി പ്രാരാബ്ധ-ജീവിതക്കഷായം പഞ്ചാമൃതമാക്കിയവൾ.വറ്റിവരണ്ട പുഴമനസ്സിലിത്തിരി-യായി പെയ്ത മഴയായിരുന്നവൾ.താമര പോലഴകുണ്ടായിട്ടുമിന്നുപ്പു-മാങ്ങ പോൽ ചുക്കിച്ചുളിഞ്ഞവൾ.കാലം വിരിയിച്ച വസന്തം, നീയെന്നഒറ്റ വെയിൽച്ചൂടിൽ കത്തിയമർന്നവൾ.അറിയാനുണ്ടേറെ, പൂർണ്ണതയിൽവായിച്ചെടുക്കാനാവാത്ത കവിതയാണവൾ.പുലരിത്തുടുപ്പും കടലും കാടുംവസന്തവും നിറം മങ്ങാത്ത ആകാശവുമവൾ.എങ്