\"എന്താടാ ഇത്..\" ദേഷ്യത്തോടെ മാധവ് ബാല്കണിയിൽ ഇരിക്കുന്ന അജുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.. \"എന്ത്..\" അവന്റെ വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ടോ എന്തോ ഭാവഭേദമേതും ഇല്ലാതെ അവൻ ചോദിച്ചു.. \"ദേ ഇത്..\" അവന്റെ മുന്നിൽ ഇരിക്കുന്ന ടേബിളിലേക്ക് തന്റെ കൈയിൽ ഇരിക്കുന്ന ഫയൽ ഇട്ടുകൊണ്ട് അവൻ ചോദിച്ചു.. \"കണ്ടിട്ട് നിനക്ക് മനസിലായില്ലേ..\" ദൂരെ എങ്ങോട്ടോ കണ്ണുനട്ടിരുന്ന് അജു ചോദിച്ചു.. \"അത് എനിക്ക് മനസിലായി.. എനിക്ക് ഇപ്പോ മനസ്സിലാവാത്തത് നിന്നേയ..\" അവൻറെ ചോദ്യത്തിന് അജുവിന്റെ പക്കൽ മറുപടി ഒന്നും ഇല്ലായിരുന്നു... അതിനാൽ അവൻ മൗനം പാലിച്ചു.. \"എന്തേ നിനക്ക് ഒന