മാനം കറുത്തിരുണ്ട് കരിക്കട്ട പോലെയായി.ജയിസൂട്ടി ആകെ ഭയന്നു. സ്കൂൾ വിട്ടാൽ നേരത്തെ വീട്ടിലേക്ക് കെട്ടിയെടുത്തേക്കണം എന്ന് അമ്മച്ചി രാവിലെ പറഞ്ഞതിന്റെ മുഴക്കം ഇടിയായി കാതിൽ പതിച്ചു.സ്കൂൾ കഴിഞ്ഞു വരുന്ന വഴി ഗോട്ടി കളിച്ചും അനന്തുവിന്റെ വീട്ടിലെ ഇരുമ്പൻ പുളി പറിച്ചു ഉപ്പു കൂട്ടി കഴിച്ചും ഒക്കെ നേരം പോയതറിഞ്ഞില്ല. അത് പിന്നെ ഒരു പതിവാ പക്ഷേ മഴ നനഞ്ഞു വീട്ടില് ചെന്ന് കേറിയ അമ്മച്ചി നല്ല വീക്കു വീക്കും. മൂന്ന് ദിവസമായി മഴയുടെ ലക്ഷണമേ ഇല്ലായിരുന്നു ഇന്നലെ കൂടി കുട കൊണ്ട് വന്നതാ അപ്പോഴൊന്നും ഈ പണ്ടാര മഴയ്ക്ക് പെയ്യാൻ തോന്നിയില്ല. അത് പിന്നെ അങ്ങനെ ആണല്