\'അർജുന് കുറേ ശത്രുക്കൾ ഉണ്ടായിരുന്നു. പക്ഷെ അർജുനോടും മിക്കുവിനോടും ഒരേപോലെ ദേഷ്യവും ശത്രുതയും ഉള്ള ഒരേ ഒരാളെ നമ്മളുടെ അറിവിൽ ഉള്ളൂ. \'മറിയാമ്മ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു. \'അതാരാ? \'ബാക്കി മൂന്ന് പേരും ഒരേപോലെ ചോദിച്ചു. \'ഡേവിഡ് \'മറിയാമ്മ പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അവൾ തുടർന്നു. \'ഓർമയില്ലേ അന്ന് ഇവളെ അവൻ അടിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ... അർജുനെ കൊല്ലാൻ ആദ്യമേ അങ്ങേർ പ്ലാൻ ചെയ്തിരുന്നു. അതിഥി പറഞ്ഞത് കൊണ്ട് മാത്രമായിരുന്നു ചെയ്യാഞ്ഞത്. അതേ അതിഥിയെ കൊന്നപ്പോൾ ആ പക കൂടാൻ അല്ലേ വഴി ഉള്ളൂ. പിന്നെ ഇവളെ വെറുതേ വിടില്ല എന്നൊക്കെ പറഞ്ഞിരുന്നു അന്ന്. പിന്നെ ടീന ചേച്ച