അവിടുത്തെ എല്ലാ പണിയും കഴിഞ്ഞു ടീച്ചറോട് യാത്രയും പറഞ്ഞു തിരികെ പടിയിറങ്ങുമ്പോൾ ആണ് അത് സംഭവിച്ചത്.തുടരും…..…………........തുടരുന്നു...............പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി . മഴ അപ്പോഴേക്കും മാറിയിരുന്നു. ചെറുതായി മഞ്ഞ് വീഴുന്നത് പോലെ മഴ പോടിഞ്ഞുകൊണ്ടിരുന്നു.ഞാൻ ഫോൺ പോക്കററിൽ നിന്നെടുത്തു. അമ്മയാണ് വിളിക്കുന്നത്. ഞാൻ വീട്ടിൽ ചെല്ലാൻ വൈകുന്നത് കൊണ്ടാകാം. ഞാൻ 9 മണിക്ക് ഇറങ്ങിയത് സമയം 11 ആകുന്നു.വിവേക് കാരണമാണ് വൈകിയത്. അവൻ വിളിച്ചു അവൻ്റെ വീട്ടിൽ ചെന്നു. അങ്ങനെ സമയം വൈകി. എനിക്ക് ചീത്തവിളി കേൾക്കും എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.