Aksharathalukal

Aksharathalukal

നീ അറിയാൻ

നീ അറിയാൻ

3.4
636
Love
Summary

മൈലാഞ്ചി നീരുറഞ്ഞു ചുവന്ന വിരലുകൾ മന്ത്രിക്കും, അതുകേൾക്കേ താളത്തിൽ കരിവളകൾ കുലുങ്ങി ചിരിക്കും. ഓർത്തോർത്തു ചിരിക്കും പിന്നെ പരിഭവം പറയും അധരങ്ങൾ, അകലങ്ങളിൽ ഇനിയും പടിയിറങ്ങാത്ത വറ്റാത്ത ഉറവുകൾ. ഇടനെഞ്ചിൻ തുടിപ്പുകൾ കോറിയിട്ടൊരു വരികൾ, നിലക്കാത്ത ശ്വാസത്തിൽ ലയിച്ചൊരാ നിമിഷങ്ങൾ-വർണങ്ങൾ ചൊരിയുന്ന ഓരോ അണുവിലും പടർന്നുപാറുന്നതും നിശബ്ദ ഏകാന്ത നിമിഷങ്ങളിൽ ഉള്ളുലക്കുന്നതും, ഒരേ നിമിഷങ്ങൾ.അകലങ്ങളിൽ വിരിയുന്ന പൂക്കളുടെ സുഗന്ധംകാണാമറയത്തെ കണ്ണുകളിൽ വിടർന്നു തെളിഞ്ഞ വൈഭവംനീ താണ്ടും കൽപ്പടവുകളും മിന്നലാടും ഓർമകളിൽ തെളിഞ്ഞു മറയുന്ന നിമി