+2 പഠന കാലത്ത് പ്രണയത്തിന്റെ ചുവന്ന മഞ്ചാടിക്കുരുകൾ ഇരു നിറമായ മുഖത്ത്അവിടെവിടെയായി പൊന്തി വന്നു. മഞ്ചാടി മണികൾക്ക് ഉള്ളിൽ പ്രണയത്തിന്റെ ചുവന്ന നീരൊഴുകുകൾ. മാസത്തിൽ ചുവന്നു പൂക്കുന്ന ദിനങ്ങളുടെ വരവ് അറിയിച്ചു കൊണ്ടു മാസത്തിൽ പൊട്ടി മുളക്കാൻ തുടങ്ങി. ദേഷ്യത്തോടെ നഖങ്ങൾക്ക് ഇടയിൽ വെച്ചു മെല്ലെയൊന്നു ഞെക്കി മഞ്ചാടി മണികളെ പൊട്ടിച്ചു. മഞ്ചാടി മണിക്കൾ പൊട്ടി അമർന്നു അവിടെയൊരു കറുപ്പും കുഴിയും സമ്മാനിച്ചു.കുഴിയടക്കാൻ രക്തചന്ദനവും മഞ്ഞളും അരച്ച് കൈ തേഞ്ഞത് മിച്ചം.മുഖക്കുരു കൈ കൊണ്ടു തൊടാനും പൊട്ടിക്കാനും പാടില്ലെന്ന നഗ്നന