Aksharathalukal

Aksharathalukal

നഷ്ടബാല്യം

നഷ്ടബാല്യം

5
229
Others
Summary

ഓർമ്മകൾ മധുരമേകിമറഞ്ഞുപോയ കാലമേ...വർണങ്ങൾ വിതറി നീയുംകടന്നു പോകയോ?നിറമാർന്ന ബാല്യമെന്നിൽനിറഞ്ഞാടിയ വേളയിൽ,കൗതുകം തോന്നി പലതുംകണ്ട കാഴ്ചയിൽ...കിലുങ്ങും പാദസരംകൊഴിഞ്ഞ് വീണ ഇടവഴിയിൽ,ഇന്നും തിരയുന്നു ഞാൻപൊട്ടിക്കരഞ്ഞ ബാല്യത്തെ.ചക്കരമാവിലാടും, ഊഞ്ഞാൽകാത്തിരിക്കുന്നു ആടുവാൻ,അണ്ണാറൻ കൊത്തിയ മാമ്പഴംപെറുക്കി കൂട്ടിയാ നാളുകൾ.മറുവരി കൂകുവാനാളില്ലാതെ,പൂങ്കുയിൽ പാട്ട് മറന്നുവോ?മുങ്ങാങ്കുഴിയിട്ട് നീന്തുവാൻചാടിതിമിർത്ത കുളങ്ങളും.കൈവിട്ടകന്ന ബാല്യമേകൈകൊട്ടി വിളിച്ചാൽ വന്നീടുമോ?സ്‌മൃതികളിൽ നീറും നോവായ്നീയും അകന്ന് പോയതോ...?ഇഷ്ടമായിരുന്നെന്റെ ബാല്യം