\"എന്തിനായിരുന്നു ഏട്ടാ ഇതെല്ലാം... ഇതിലും നല്ലത് എന്നെയങ്ങ് ഇല്ലാതാക്കുന്നതായിരുന്നില്ലേ... ഇനിയെങ്ങനെ പാവം നന്ദേട്ടന്റെ മുഖത്തുനോക്കും ഞാൻ...\"വേദിക മുഖം പൊത്തിക്കരഞ്ഞുകൊണ്ട് നിലത്തിരിന്നു...\"മോളെ... ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ... എല്ലാവരും ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി... ഇത് ഇതുപോലൊരു ചതിയായിരുന്നു എന്ന് ആരെങ്കിലും കരുതിയോ...\"\"ഉണ്ടാവില്ല... പക്ഷേ ഇത് നിങ്ങൾക്കൊക്കെ വീണുകിട്ടിയ അവസരമായിരുന്നല്ലേ... അതുതന്നെയല്ലേ നിങ്ങളും ആഗ്രഹിച്ചത്... അത് നടന്നില്ലേ... ഞാൻ നിങ്ങൾക്കൊരു ബാധ്യതയാണെങ്കിൽ പറഞ്ഞാൽ മതിയായിരുന്നല്ലോ... എന്തിനായിരുന്നു ഇതെല്ലാം... എന്തൊരു മ