Aksharathalukal

Aksharathalukal

മൂക്കുത്തി

മൂക്കുത്തി

4.6
443
Tragedy
Summary

          .ഇരു നിറവും നീളൻ മുടിയും ഇടത്തെ കവിളിൽ ചിരിക്കുമ്പോൾ മാത്രം മിന്നായം പോലെ തെളിഞ്ഞു കാണുന്ന നുണകുഴിയും പിന്നെ രണ്ടു ഉണ്ട കണ്ണും ഉള്ള എന്റെ മുഖം കണ്ണാടിയിൽ കാണുമ്പോഴൊക്കെ മൂക്കിലൊരു മൂക്കുത്തി ആയാലോ എന്നൊരു ആഗ്രഹം മനസിൽ തോന്നി തുടങ്ങി.ആദ്യമായി മൂക്കുത്തിയുടെ അപേക്ഷയുമായി അമ്മയുടെ അടുത്തു പോയി.   അമ്മ എന്നെ നോക്കിട്ട് പറഞ്ഞു. ...."  മൂക്കും തുളച്ചു ഇങ്ങോട്ടു വന്നാൽ അന്റെ കാലു രണ്ടും തല്ലിയോടിക്കും.... " ന്ന്  (അല്ലെങ്കിലും അമ്മ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും )അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു..."  അച്ഛന്റെ പൊന്നിൻ കുടത്തിനു എന്തിനാ പൊട്ട്....