സന്ദർശകവിസയിൽ വർഷങ്ങൾക്കു മുമ്പ് ഇവിടെ വന്നിറങ്ങുമ്പോൾ സ്വപ്നങ്ങളേക്കാളേറെ ഉത്തരവാദിത്വങ്ങളായിരിന്നു അധികവും. പ്രവാസത്തിന്റെ പ്രയാണത്തിന് ഇന്ധനം നൽകാൻ ഗിരീഷിന് പ്രാരാബ്‌ദങ്ങളുടെ കൂട്ട് ഏറെയുമുണ്ടായിരുന്നു. നാട്ടിൽ ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബൈയോഡാറ്റയുമായി ഓഫീസുകൾ കയറിയിറങ്ങിയിരുന്നത് ഈ നഗരം കൊടുംചൂടിനാൽ ചുട്ടു പൊള്ളുന്ന വേനൽകാലത്തായിരിന്നു. 'നോ വേക്കൻസി', 'വീ വിൽ ലെറ്റ് യു നോ' തുടങ്ങിയ മുറിവാക്കുകളിലൊതുങ്ങുന്ന ഓഫീസ് റിസപ്‌ഷനിസ്റ്റിന്റെ പ്രതീക്ഷയറ്റ പ്രതികരണങ്ങളൊക്കെയും പുറത്തിറങ്ങുമ്പോൾ ചൂടിൽ ആവിയാകും. ഒരു ബ