ഭാഗം 11ഇവിടെ എല്ലാവർക്കും എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. അതും ആൾക്കാരെ അപകടപെടുത്താൻ മാത്രം പാകത്തിന് ഉള്ള രഹസ്യങ്ങൾ. താൻ വന്നു പെട്ടിരിക്കുന്നത് ഒരു വലിയ കുരുക്കിലാണോ എന്ന് പോലും അവൾക്കു സംശയം തോന്നിപോയി. ഇനിയിപ്പോ എന്താ ചെയ്യുക? തന്റെ തുണിയെല്ലാം വാരി കെട്ടി വീട്ടിലേക്കു തന്നെ പോയാലോ? താൻ മനസ്സ് കൊണ്ട് അറിയുക പോലും ചെയ്യാത്ത കാര്യത്തിന്റെ പേരിൽ തന്റെ ജീവൻ കളയേണ്ട ആവശ്യം ഉണ്ടോ? ഇവിടെ എന്തെങ്കിലും പ്രശനം ഉണ്ടായാൽ വീട്ടിലേക്കു തന്നെ ചെന്നോളാൻ അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ? അതിനു വേണ്ടി അവൾ അലമാരയുടെ അടുത്തേക്ക് നടക്കുകയും ചെയ്തതാണ്. പക്ഷെ അപ്പോൾ അവളുടെ