വെയിലിലലിയും ഹിമ കണങ്ങൾ പോൽഅലിയുന്നതാണീ ജീവിതം.അലയടിച്ചുയരും തിരമാലകൾ പോലിന്നടിയുന്നതാണെന്നോർമകൾ..നീറുന്ന ഓർമകൾ നിറയുമിന്നെന്നിൽ എരിയുന്നതാണീ രാപകലുകൾവിടരുമെൻ മിഴികളിൽ അടരുന്ന കണ്ണീരിൽ അണയുന്നതാണെൻ നൊമ്പരങ്ങൾ.....മിഴികളും മൊഴികളും പറയുമെൻ കദനമിന്നറിയാതെ നെഞ്ചിൽ നീറ്റിടുമ്പോൾ ....കാലമിന്നേറെ പഠിപ്പിച്ചുവെൻ നോവിനെയെന്നന്തരാത്മാവിലലിഞ്ഞു ചേരാൻ....