രാമുവും മഞ്ഞ സുന്ദരിയും_____________________ പതിവിലും നേരത്തെ അവൻ ഭക്ഷണം കഴിച്ച് കിടന്നു.അവൻ മേൽക്കൂര നോക്കികിടന്നു. ഓടുകളുടെ വിടവിലൂടെ വരുന്ന പ്രകാശം ആ മുറിയെ വർണ്ണാഭമാക്കി .അന്ന് പകൽ നടന്ന അനുഭവങ്ങൾ ഓർത്തുകൊണ്ട് അവൻ കിടന്നു.അന്ന് രാമു രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങി ഇടവഴിയിലൂടെ നടന്നു.രാവിലെ വീട്ടിൽ അമ്മയുമായി കലഹിച്ചാണ്. അവൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിൽ പോകാൻ സമയമായിട്ടും ഭക്ഷണം ഒന്നും തയ്യാറായിട്ടുണ്ടായിരുന്നില്ല. തലേദിവസം പാടത്ത് പണിക്ക് പോയി ക്ഷീണിച്ചത് കാരണം അമ്മ രാവിലെ എഴുന്നേൽക്കാൻ വൈകി. അമ്മ എണീറ്റ് ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി