തുടരുന്നു ........... ഇളം കുളിരുള്ളരാത്രിയിൽ അവൻ മൂടിപ്പുതച്ച് ആകാശം നോക്കി കിടന്നു. ചില്ല് ഓടിലൂടെ അവന് ആകാശം വ്യക്തമായി കാണാൻ കഴിഞ്ഞു.നക്ഷത്രങ്ങൾ ആകാശത്ത് ചിന്നിച്ചിതറി കിടക്കുന്നു. നക്ഷത്രങ്ങൾ തന്നെ നോക്കി കണ്ണുറുക്കി കാണിക്കുന്നതായി രാമുവിന് തോന്നി. ആകാശത്ത് കണ്ണും നട്ടു കിടക്കവേ ഒരു വവ്വാൽ ചില്ല് ഓടിൽ വന്ന് നിന്നു. രാമു പേടിച്ചു.മഞ്ഞ സുന്ദരിയെ നാളെ കണ്ടുപിടിക്കണം എന്ന് ചിന്തിച്ചു കിടക്കവേ അവന്റെ കണ്ണുകൾ മന്ദം മന്ദം അടയാൻ തുടങ്ങി. രാമു ഉറക്കത്തിലേക്ക് വഴുതിവീഴേ കൊതുകുകളുടെ മൂളിപ്പാട്ട് അവൻറെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. വളരെ ഊ