ഒരുപിടി നർമങ്ങൾ മാത്രമാണ് പലപ്പോഴും ഓർമകൾ... സന്തോഷങ്ങളുടെ ചെറു ലാഞ്ചനകൾ പോലും വെട്ടിക്കീറിയ പലതും ഇന്നിന്റെ ജനവാതിലുകളിലൂടെ നോക്കി കാണുമ്പോൾ ചുണ്ടിൽ വിരിക്കുന്ന ഒരു മന്ദഹാസം ഉണ്ട്... നിന്നെ ജയിച്ചിട്ടാണ് ഞാൻ നിൽക്കുന്നതെന്ന ആ ചിരി, കാലത്തിന് ഞാൻ നൽകാറുള്ള മറുപടികൾ ആണ്. എന്നാൽ ആ മറുപടികൾക്ക് മുൻപിൽ കാലം തല കുനിച്ച് തിരിഞ്ഞ് നടക്കുമ്പോൾ എനിക്ക് മുൻപിൽ തെളിയുന്ന ഒരു പ്രകാശമുണ്ട്... മേലെ നീലവാനിലെ മേഘപാളികൾക്ക് വിടവുകൾ സൃഷ്ടിച്ച് സാക്ഷാൽ സൂര്യൻ ഇളിച്ച് കാട്ടുന്ന പോലെ, \"ഞാനില്ലെങ്കിൽ കാണാമായിരുന്നു\" എന്ന് പറഞ്ഞ് നീ നൽകുന്ന പരിഹാസത്തിന്റെ പ്രകാശം... ക