ഇന്നത്തെ പോലെ മൊബൈൽ ഫോണോ ഇന്റെർനെറ്റോ ഒന്നും ഇല്ലാത്ത കാലം. ആറാം ക്ലാസ്സ് കഴിഞ്ഞു സ്കൂൾ പൂട്ടിയ ശേഷം ഞങ്ങൾ കാണുന്നതും സംസാരിക്കുന്നതും ഏഴാം ക്ലാസ്സിൽ സ്കൂൾ തുറന്നപ്പോഴാണ്. രണ്ടു മാസത്തെ ലീവിന് ശേഷം സന്ദീപിനെ കാണുന്ന സന്തോഷത്തോടെ ആണ് ഞാൻ അന്ന് സ്കൂളിലേക്ക് പോയത്. ഞാൻ ക്ലാസ്സിലേക്ക് കയറുമ്പോൾ ആൺകുട്ടികൾ എല്ലാവരും ക്ലാസ്സിനു പിന്നിൽ കൂട്ടം കൂടി നിന്ന് കലപില ബഹളം വെക്കുകയായിരുന്നു. സന്ദീപും അവിടെയായിരുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടി പിടിച്ചു. എന്നെ പോലെ തന്നെ അവന്റെ കണ്ണുകളിലും സന്തോഷം തിളങ്ങി നിന്നു. പുതിയ ക്ലാസ്സിൽ നേരത്തെ വന്ന അവൻ അവന്റെ അട