\"അന്ന് ആ കേസ് അന്വേഷിച്ച പോലീസുകാരൻ ഇന്നും ജീവനോടെയുണ്ട്... പണമെറിഞ്ഞ് അയാളെക്കൊണ്ട് സത്യം മാറ്റിയെഴുതിയതാണ് ഒരു മഹാൻ... എന്റെ നാവുകൊണ്ട് ആ പേര് ഞാൻ പറയുന്നില്ല... ഒരു കാര്യം ഞാൻ പറയാം... വലിയമ്മയുടെ മരണത്തിൽ കിരണേട്ടന്റെ അച്ഛന് യാതൊരു പങ്കുമില്ല... എല്ലാ സത്യവും അറിയണമെന്നുണ്ടെങ്കിൽ അന്നത്തെ ആ പോലീസുകാരോട് ചോദിക്കുംപോലെ ചോദിച്ചാൽ അയാൾ പറഞ്ഞുതരും... ഇത് അമ്മക്ക് വേണമെങ്കിൽ വിശ്വസിക്കാം... പക്ഷേ എല്ലാ സത്യവും തിരിച്ചറിയുന്നതുവരെ ഇതെല്ലാം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്... ചിലപ്പോഴത് അമ്മയുടെ ജീവനുതന്നെ ആപത്താണ് മാറും... സൂക്ഷിക്കുക... \"ഇത് സത്യ