Part 3 \" ചുമ്മാ എന്നെ കളിയാക്കല്ലേ നയനാ...! ഇത് ഞങ്ങളുടെ ഏഴാമത്തെ ആനിവേഴ്സറി ആണ് . ഇനി നയനയുടെ സജഷൻ പറയൂ. \"\" ഏഴു നിറങ്ങളും , ഊടിലും പാവിലും ആയി , മിന്നി മിന്നി മാറും വിധം ഞാൻ ഒരു സാരി നെയ്തെടുക്കാം. മുഴുവനായി എൻ്റെ ഇഷ്ടത്തിൽ നെയ്തെടുക്കുന്ന ഒന്ന് ! മാഷിന് വേറെ എന്തെങ്കിലും സജഷൻ ഉണ്ടെങ്കിൽ ഇപ്പോൾ പറയാം. ... ഇപ്പോൾ മാത്രം ...! \"\"നയന സന്തോഷത്തോടെയും ഏറെ ഇഷ്ടത്തോടെയും ഇങ്ങനെ പറയുമ്പോൾ , എനിക്കൊരു സജഷനും പറയാൻ തോന്നുന്നില്ല. നയനയുടെ വാക്കുകൾ എന്നെ ഒരുപാട് എക്സൈറ്റഡ് ആക്കുന്നു. എനിക്ക് വല്ലാത്ത വിശ്വാസം തോന്നുന്നു. നയനയുടെ ഇഷ്ടം പോലെ ആ സാരി ജനിച്ചുവരട്ടെ ! \"\" അങ്ങനെയാണെങ