സീത അച്ഛന്റെ കസേരയിൽ ഇരുന്നു.മുറ്റത്ത് പന്തലിന്റെ പണി ഏകദേശം കഴിയാറായി.നാളെ ഗോൾഡ് എടുക്കാൻ പോകണം.കുറച്ചു കാര്യങ്ങൽ കൂടി ചെയ്തു തീർക്കാൻ ഉണ്ട്.കല്ല്യാണം കഴിയുന്നവരെ ഇനി വിശ്രമം ഉണ്ടാകില്ല.സീത ഓരോന്ന് ഓർത്ത് ഇരുന്നു.അകത്തു നിന്ന് ലെച്ചു പുറത്തേക്കു വന്നു.സീതയുടെ അരികിൽ നിലത്ത് ഇരുന്നു. \"ചേച്ചി..എല്ലാവരെയും കല്ല്യാണം ക്ഷണിച്ചു..മനഃപൂർവം ഒരാളെ ഒഴിവാക്കി അല്ലേ..?\" സീത ലെച്ചുവിനെ അതിശയിച്ചു നോക്കി. \"ഞാൻ എല്ലാവരെയും വിളിച്ചു .പിന്നെ ഇനി ആരെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ വിളിക്കാൻ സമയം ഉണ്ടല്ലോ.ഞാൻ ചിലപ്പോൾ വിട്ടുപോയി കാണും.ആരെ ആണ് ഇനി വിളിക്കാൻ..\" \"ഞാൻ ഇന