ബോൺ (Part 3) തുടർക്കഥ Written by Hibon Chacko ©copyright protected അടുത്ത നിമിഷം അവന് പെട്ടന്ന് അതിന്റെ മുന്നിലിരുന്ന രണ്ടുപേരെ സംശയം തോന്നി. അവനൊന്ന് നിന്നു. അതിനടുത്ത നിമിഷമാകട്ടെ -ഒന്നിലധികം തവണ യുവതിയുടെ കൈത്തണ്ടയ്ക്ക് മുകളിലും മറ്റും മുറിവേറ്റിരിക്കുന്നത് താൻ ശ്രദ്ദിച്ചത് അവനോർമ്മ വന്നു. വാൻ റിവേഴ്സ് വരുന്ന ശബ്ദം ശ്രദ്ദിച്ച അടുത്തനിമിഷത്തിലെ അവൻ തിരിഞ്ഞുനോക്കി. ഞൊടിയിടയിൽ അവൻ തിരിഞ്ഞ് ബസ് സ്റ്റോപ്പിന് നേർക്ക് ഓടി. വാൻ റിവേഴ്‌സ് വന്ന് ബസ് സ്റ്റോപ്പിന് മുന്നിൽ നിന്നതും, ഹിബോൺ ഓടിയെത്തി അവിടെ നിന്നതും ഒരുമിച്ചായിരുന്നു. പേടിച്ചരണ്ട് യുവതി ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്, വാൻ