ലയനം-------------------------------------എന്റെ ഭാര്യക്ക് ഒരു ആധ്യാത്മിക ഗുരുവുണ്ട്. ഗുരുവിന്റെ ഉപദേശം ഭഗവത് നാമജപത്തിലൂടെ സായൂജ്യം നേടുക എന്നതാണ്.ജപത്തിന്റെ എണ്ണമെടുക്കാൻ ജപമാലയുണ്ട്. ജപമാലയിൽ 108 മുത്തുകളുണ്ട് (beads).ഒരു ദിവസം ചുരുങ്ങിയത് 16 മാലകൾ ജപിക്കണം. ഓരോ ദിവസവും ജപത്തിന്റെ എണ്ണം കൂട്ടിക്കൂട്ടി 108, 1008, 1008 എന്നീ എണ്ണങ്ങളിലേക്കെത്തണം. അപ്പോൾ ഭഗവാനുമായി ലയനമുണ്ടാവും.അതിനാൽ എന്തു ചെയ്യുമ്പോഴും ജപിച്ചു കൊണ്ടിരിക്കും. കൈ \'ഫ്രീ\'യാണേൽ മാലയിലെ മുത്തുകളും ഉരുട്ടും. അതു ചിലപ്പോൾ വെള്ളമടിക്കാൻ മോട്ടറിട്ടിട്ടും ഇൻഡക്ഷൻ കുക്കറേൽ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടും ആകും. അ