ഇന്നാണ് ആ ദിവസം.... കുറച്ചുപേരുടെ ജീവിതം മാറ്റിമറിക്കാൻ പോവുന്നത്.... കണ്ണുകൾ വാലിട്ടെഴുതി ഒരു കല്ലുവെച്ച പൊട്ടു തൊട്ട് വാടർമല്ലി കളറിൽ സാരി ഉടുത്തെ ആ പെൺകുട്ടിയെ കണ്ടാൽ ഒരു കുഞ്ഞു മാലാഖയെ പോലെ ഉണ്ടാവും!!! മേക്കപ്പ് എല്ലാം കഴിഞ്ഞു അവൾ ആ കിടക്കയിൽ ഇരുന്നു തന്റെ മിഴികൾ നിറച്ചു. \"\"കല്യാണവേഷത്തിൽ എന്റെ മോളെ കാണാൻ ഒരു മാലാഖയെ പോലുണ്ട്,.... അമ്മേന്റെ മോൾക്ക് ഇനി സന്തോഷം മാത്രം ഉണ്ടാവൊള്ളൂ.... ഇന്ന് അമ്മ ശെരിക്കും സന്തോഷത്തിലാണ് മോളെ \" അമ്മ. അമ്മയുടെ ആ ഒരു വാക്യത്തിന് അവൾ വാടിയ ഒരു പുഞ്ചിരി നൽകി. നിറഞ്ഞ മിഴികളോടെ അവർ റൂമിൽ നിന്നും ഇ