കവിതയെഴുത്തിന്റെ ബാലപാഠങ്ങൾ----------------------------------------മനസ്സിൽ തോന്നിയത് എഴുതിവെക്കുക. അതിനെ കവിതയെന്നു വിളിക്കുക.രണ്ടാമതൊന്നു വായിക്കാതെ ഫേസ്ബുക്കിലോ, വാട്ട്സ്ആപ്പ് ഗ്രൂപ്പിലോ ഇട്ട് കവിയെന്ന പേരുനേടുക. പത്തിരുപതെണ്ണമായാൽ പുസ്തകമാക്കുക, എന്നതൊക്കെ ഒരു വിനോദ പ്രവൃത്തിയായി മാറിയിരിക്കുകയാണ്.ഒരു കവിതയ്ക്കുവേണ്ട പ്രാഥമിക ഗുണങ്ങളെപ്പറ്റി ചർച്ചചെയ്യാം.കവിതയുടെ ജനനം--------------------കവിത ജനിക്കുന്നത് പ്രക്ഷുബ്ധമായ മനസ്സിൽ നിന്നാണ്. മനസ്സിനെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരിക എന്നതാണ് എഴുത്തിന്റെ ലക്ഷ്യം. അതായത് ക്ഷോഭം ഉണ്ടാക്കുന്ന പരിസ്ഥിതിയോട് കവിമനസ്സിന്റെ പ്ര