Aksharathalukal

Aksharathalukal

ബോൺ (Part 7)

ബോൺ (Part 7)

4.7
407
Love Drama Thriller
Summary

ബോൺ (Part 7) തുടർക്കഥ Written by Hibon Chacko ©copyright protected “എന്താ മോളെ സംഭവിച്ചത്... എന്തെങ്കിലുമൊന്ന് പറയുവാൻ പറ്റുമോ?”      ഒന്നുരണ്ടുനിമിഷം ഹണി അവശഭാവത്തിൽത്തന്നെ ജിനിയെ തിരികെ നോക്കി കിടന്നു, മുഖത്തുനിന്നും കണ്ണുകളെടുക്കാതെ. ശേഷം തീരെ മെല്ലെ പറഞ്ഞു; “വീട്ടീന്ന്... രജിസ്റ്റർ ചെയ്യാൻ... ഇറങ്ങി... വന്നതാ... അതിന്... കുറച്ച്... കുറച്ച് പ്രശ്നങ്ങൾ... ഉണ്ടായി...”      ഇത്രയും പറഞ്ഞപ്പോഴേക്കും കുറച്ചു ബുദ്ധിമുട്ടിലായി ഹണി. അതുകണ്ട് ജിനി അവളുടെ മുഖത്ത് തടവിയശേഷം ‘സാരമില്ല, ഉറങ്ങിക്കോ’ എന്നുംപറഞ്ഞു എഴുന്നേറ്റു. ശേഷം ശബ്ദമുണ്ടാക്കാതെ ഒന്നുനിശ്വസിച്ചശേഷം പുറത്തേക്കു വന്നു. ഹിബോൺ തല