കർക്കിടകത്തിലെ തോരാതെ കോരി ചൊരിയുന്ന മഴ പോലെ ചില ഓർമ്മകൾ മുറിയാതെ പെയ്യുന്നുണ്ട് മനസിൽ...കോരി ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു സ്കൂളിലേക്ക് പോയതും തിരിച്ചു വന്നതുമെല്ലാം ഓർക്കുമ്പോൾ മനസിലൊരു ചെറു തണുപ്പാണ്..ഓടിട്ട വീടിന്റെ കോലായിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കഥ പറഞ്ഞു ഇരുന്നതുംഇടി വെട്ടുമ്പോൾ ഓടി ചെന്നു അച്ഛന്റെ ചൂടിൽ അണഞ്ഞതുമെല്ലാം ഇന്നും ഓർമ്മയിൽ ഉണ്ട്.രാത്രിയിൽ ഇടി വെട്ടിട്ടുണ്ടെങ്കിൽ പുലർച്ചെ പറമ്പിലൊക്കെ ഒന്ന് പോയി നോക്കും..എവിടെയെങ്കിലും കൂൺ മുളച്ചു പൊന്തിയിരിക്കും.....അതെല്ലാം പറിച്ചെടുത്തു മസാല ഇട്ടു വെക്കുന്നതിന്റ