Aksharathalukal

Aksharathalukal

ഒരു വ്യാഴാവട്ടം

ഒരു വ്യാഴാവട്ടം

4
540
Horror Children Comedy Classics
Summary

ഇന്നത്തെ ടാസ്ക് വേഗം തീർക്കുവാൻ വേണ്ടി എന്റെ കൈവിരലുക്കൾ  കീബോർഡിൽ തകൃതിയായി  ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു \"എടാ നിനക്ക്  ഇതു വരെ നിർത്താറായില്ലേ...?ഇടി കുടുങ്ങുന്നതൊന്നും നീ കേൾക്കുന്നില്ലേ ?\" എന്നു പറഞ്ഞു അമ്മ ദേഷ്യപ്പെട്ടു. ശരിയാണ് പുറത്തു കാർമേഘങ്ങൾ ഇരുണ്ട കൂടിയിരിക്കുന്നു  ചെറുതായി മഴ പെയ്യാനും  തുടങ്ങിയിരിക്കുന്നു... അപ്പോൾത്തന്നെ ലാപ്ടോപ് അടച്ചു വെച്ചു, അവിടെ നിന്നും എഴുന്നേറ്റു. ബെഡ്റൂമിലേക്ക് നടന്നു..അപ്പോളേക്കും മഴ ആർത്തുപെയ്യാൻ  തുടങ്ങിയിരുന്നു ..പിന്നെ പുറത്തെ  മഴയിൽ  നൃത്തം വെക്കുന്നറബർ മരങ്ങളെയും കണ്ടുകിടന്നു ഉറങ്ങ

About